മലയാളികളുടെ പ്രിയപ്പെട്ട താരം അനുശ്രീ ഇന്ന് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമാണ്. സ്വന്തമായി തിരഞ്ഞെടുത്ത വിവാഹജീവിതം വളരെ പെട്ടന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് അനുശ്രീയെ കുറിച്ച് മലയാളികൾ സംസാരിച്ചു തുടങ്ങിയത്.
ശേഷം അനുശ്രീ യൂട്യൂബ് ചാനലുമായി സജീവമായതോടെ അനുശ്രീ പറയുന്ന പല കാര്യങ്ങളും വിമർശിക്കപ്പെട്ടു. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷം വീട്ടുകാരെ എതിര്‍ത്താണ് നടി വിവാഹിതയാവുന്നത്. സീരിയല്‍ ക്യാമറമാനായ വിഷ്ണുവിനൊപ്പം രഹസ്യമായി വിവാഹം കഴിക്കുകയും വൈകാതെ നടി ഗര്‍ഭിണിയാവുകയും ചെയ്തു.
കുഞ്ഞിന്റെ ജനനം കഴിഞ്ഞ ഉടനെയാണ് ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് അനുശ്രീ പറയുന്നത്. പ്രതിസന്ധികളില്‍ നിന്നെല്ലാം തനിക്കൊരു താങ്ങായി മാറിയത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷമാണെന്നും അനുശ്രീ വ്യക്തമാക്കുന്നു. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീയുടെ പ്രതികരണം.
“യൂട്യൂബ് ഇപ്പോള്‍ തന്നെ നല്ലത് പോലെ സഹായിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ ഒരു ബ്രേക്ക് പോലുമില്ലാതെ സീരിയലുകള്‍ ചെയ്തിരുന്ന ആളാണ്. ചെറിയ പ്രായം മുതല്‍ അഭിനയിച്ച് കൊണ്ട് വരുന്ന കുട്ടികള്‍ക്ക് പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസിലൊക്കെ കഥാപാത്രങ്ങള്‍ കിട്ടുന്നത് കുറവാണ്. ഇപ്പോള്‍ അതൊക്കെ മാറി വന്നു. എല്ലാവര്ക്കും നല്ല വേഷങ്ങള്‍ കിട്ടും. ഞാനഭിനയിച്ചിരുന്ന കാലത്ത് കഥാപാത്രം കിട്ടാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

എന്നാല്‍ അക്കാലത്ത് പോലും യാതൊരു ബ്രേക്കും ഇല്ലാതെ കൃത്യമായി സീരിയലുകളില്‍ അഭിനയിച്ച് പോവുകയായിരുന്നു ഞാന്‍. ഒരു ബ്രേക്ക് പോലും ഇതുവരെ എടുത്തിട്ടില്ല. അങ്ങനെയുള്ള ഞാന്‍ പെട്ടെന്നാണ് ഗര്‍ഭിണിയാവുന്നത്. ഗര്‍ഭിണിയായെങ്കിലും ആ സമയത്തും ഞാന്‍ സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യം ഗര്‍ഭിണിയായത് അബോര്‍ഷനായി പോയി. വൈകാതെ രണ്ടാമതും ഗര്‍ഭിണിയായതോടെ അതീവ കെയറിങ് കൊടുക്കേണ്ടി വന്നു.
ഇതോടെ അഭിനയം തന്നെ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അത് നിര്‍ത്തേണ്ടി വന്നു. ഗര്‍ഭിണിയായതിന് ശേഷം യാത്ര ചെയ്യാന്‍ പോലും സാധിക്കാതെ വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലേക്ക് ഞാനെത്തി. വര്‍ക്കൊന്നും ചെയ്യാതെ വീട്ടില്‍ തന്നെ ചടഞ്ഞ് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് സ്ട്രെസ് ഒക്കെ വന്നു. അതില്‍ നിന്നെല്ലാം മാറ്റമുണ്ടായത് യൂട്യുബ് ചാനല്‍ തുടങ്ങിയതോടെയാണെന്ന് അനുശ്രീ പറയുന്നു. യൂട്യൂബ് ചാനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.
ഇപ്പോള്‍ മോശമില്ലാത്ത രീതിയില്‍ പ്രതിഫലം തനിക്ക് ലഭിച്ച് തുടങ്ങിയെന്നാണ് അനുശ്രീ പറഞ്ഞത്. ആദ്യമായി ലഭിച്ച തുക ഒരു ലക്ഷത്തിന് താഴെയായിരുന്നു. അതില്‍ നിന്നും വലിയ മാറ്റമുണ്ടായി തുടങ്ങിയതായി ഇതേ അഭിമുഖത്തില്‍ നടി പങ്കുവെച്ചു. ഇതിനിടയിലാണ് കുഞ്ഞിനെയും കൊണ്ട് അനുശ്രീ ദുബായിലേക്കൊരു യാത്ര നടത്തിയത്. ചിറ്റമ്മയുടെ അടുത്ത് പോയി കുറച്ച് ദിവസം താമസിക്കുന്നതിന് വേണ്ടിയായിരുന്നു അനുശ്രീയും അമ്മയും കുഞ്ഞും പോയത്.
വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ പ്രശ്നങ്ങളെ കുറിച്ചും പല കാര്യങ്ങളും അനുശ്രീ വെളിപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേ ഇക്കാര്യങ്ങളൊന്നും ആരോടും പറയേണ്ടെന്ന് വിചാരിച്ച് ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നതാണെന്നാണ് വിഷ്ണു പറയുന്നത്. മാത്രമല്ല അനുശ്രീയുമായിട്ടുള്ള യഥാര്‍ഥ പ്രശ്നങ്ങളെന്താണെന്നുള്ള കാര്യം വിഷ്ണുവും വെളിപ്പെടുത്തുകയാണ്.

about anusree