ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരിൽ ഒരാളാണ്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തിൽ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
ഇപ്പോഴിതാ ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. നാട്ടിലെ ഉത്സവത്തിന് നടന്ന ഗാനമേളയ്ക്ക് കയ്യടിച്ച് പെൺകുട്ടികൾ ആഘോഷിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ഒരു പെൺകുട്ടി പങ്കുവച്ചിരുന്നു. ഒരു സോഷ്യൽ മീഡിയ പേജിലെത്തിയ വീഡിയോയ്ക്ക് താഴെയായിരുന്നു അനുശ്രീയുടെ കമന്റ് എത്തിയത്.
പെൺകുട്ടികൾ ഗാനമേള ആസ്വദിച്ച് നിന്നപ്പോൾ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടിൽ പോയി ആഘോഷിച്ചാൽ മതി’ എന്ന അർഥത്തിൽ മോശമായി സംസാരിക്കുന്നതും പെൺകുട്ടികൾ അതിനോട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിത്. ”പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി” എന്നാണ് അനുശ്രീയുടെ കമന്റ്.
അതേസമയം, മാർച്ച് ഒൻപതിനാണ് വീഡിയോ അപ്ലോഡ് ചെയ്തതെങ്കിലും അനുശ്രീയുടെ കമന്റ് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ”ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടിൽ മാർച്ച് 4ന് നടന്ന സംഭവം ആണ്. മാന്യമായ രീതിയിയിൽ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ”വീട്ടിൽ പോയി നിരങ്ങാനും” ആണ് പറഞ്ഞത്. സ്പോട്ടിൽ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് അവരെ അവിടന്ന് മാറ്റുകയും ചെയ്തു.
നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താൽ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വീഡിയോ അന്ന് എനിക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലിൽ ആണ് ഞാൻ അപ്ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്” എന്നാണ് വീഡിയോക്കൊപ്പമുള്ള വാക്കുകൾ. സ്വന്തം നാട്ടിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന ഉത്സവങ്ങളിൽ കൃത്യമായി പങ്കെടുക്കുന്ന താരമാണ് അനുശ്രീ. വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് കൈകൊട്ടി കളിയുമായി സജീവമായി പങ്കെടുത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കടുംനീലയും ചുവപ്പും നിറത്തിലുള്ള ദാവണി ധരിച്ച് മുല്ലപ്പൂചൂടി ചുവടുവെക്കുന്ന താരത്തിൻറെ വിഡിയോ വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്. അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് കൈകൊട്ടി കളി എന്ന അടിക്കുറിപ്പോടെയാണ് അനുശ്രിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പിങ്കി വിശാൽ താരത്തിൻറെ വിഡിയോ പങ്കുവെച്ചത്.
ഏതേലും ഒരു സിനിമ നടി ഇങ്ങനെ നാട്ടിൽ പരിപാടിക്ക് അതും ഗ്രൂപ്പ് ആയിട്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അനുശ്രീ പൊളിച്ചു , എസി ഇട്ടു കാറിൽ എസ്കോർട്ട് ആയി പോകുന്ന മറ്റു നടി, നടന്മാർക്ക് ഇടയിൽ അനുശ്രീ വൃത്യസ്തയാണ് എന്നെല്ലാണാണ് പലരും കമന്റുകളായി അന്ന് രേഖപ്പെടുത്തിയിരുന്നത്.
പിന്നാലെ പരിപാടി കണ്ട് സ്നേഹവും ആശംസയും അറിയിച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ട് ”ഒരുപാട് സന്തോഷം…ഒരുപാട് സ്നേഹം..” എന്നു തുടങ്ങുന്ന കുറിപ്പും അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ”ഒത്തിരി നാളുകൾക്കു ശേഷമാണ്…ഒരുപാട് വർഷങ്ങൾക്കു ശേഷമാണ്…ഒരു സിനിമാതാരം ആയി കഴിഞ്ഞ് എൻ്റെ നാട്ടിൽ, ഞാൻ വളർന്ന മണ്ണിൽ, തിരുവിളങ്ങോനപ്പൻ്റെ മുറ്റത്ത് ഒരു പ്രോഗ്രാം ചെയ്യുന്നത്. അതിനുശേഷം എല്ലാവരും തന്ന സ്നേഹം ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ്…”
‘സപ്പോർട്ട് ചെയ്തതിന്, സ്നേഹം തന്നതിന്, നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി. എൻ്റെ ഉള്ളിലെ സന്തോഷം മറ്റൊരാൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് അറിയില്ല. പക്ഷേ, ഈ മണ്ണിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം ഒരു പെർഫോമൻസിന് ഇത്രയും സ്നേഹം തന്നപ്പോൾ അത് പറയാതിരിക്കാൻ വയ്യ” എന്നാണ് അനുശ്രീ കുറിച്ചിരുന്നത്.
പത്തനാപുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാൽ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനുശ്രീ. എപ്പോഴും എന്തെങ്കിലും പറഞ്ഞാൽ വൈറലാകുകയും നടി പറയുന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്. ഇതിനെതിരെ അനുശ്രീ തന്നെ ഒരിക്കൽ രംഗത്തെത്തിയിരുന്നു.
ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ കൃഷ്ണനായി ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്മസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്.
കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു…അത്രയേ ഉള്ളൂ എന്നുമാണ് താരം പറഞ്ഞിരുന്നത്.
അതേസമയം, പലപ്പോഴും അനുശ്രീ വിവാഹിതയായേക്കുമെന്ന ഗോസിപ്പുകൾ വന്നിരുന്നു. ഉണ്ണി മുകുന്ദനടക്കമുള്ള നടന്മാരുടെ പേരിനൊപ്പം അനുവിന്റെ പേരും ചേർത്ത് പ്രചരണം ഉണ്ടായി. എന്നാൽ വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോൾ കല്യാണം ഉണ്ടാകുമെന്നാണ് അനുശ്രീ അടുത്തുടെ പറഞ്ഞിരുന്നത്. വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്.
വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വലിയൊരു ഉത്തരവാദിത്വമാണത്. ഒന്ന് അതിലേക്ക് പോയി കഴിഞ്ഞാൽ ആ ഒരു ഉത്തരവാദിത്തം എടുക്കണം. അല്ലാതെ ഫ്രീയായ മൈൻഡിൽ അതിനെ കാണാൻ താൽപര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമായിരിക്കും. ഇപ്പോൾ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല’, എന്നാണ് അനുശ്രീ പറഞ്ഞത്.
തന്റെ വിവാഹം പെട്ടെന്ന് നടത്താതെ ഇരിക്കാനാണ് സഹോദരനെ കൊണ്ട് വേഗം വിവാഹം കഴിപ്പിച്ചതെന്ന് മുൻപൊരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞിരുന്നു. അങ്ങനെ മാതാപിതാക്കളെക്കാളും ഉത്തരവാദിത്തത്തോട് കൂടി അണ്ണനെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും അതിൽ സന്തോഷമാണെന്നും നടി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേ സമയം അനുശ്രീ ഒരാളുമായി പ്രണയത്തിലാണെന്ന തരത്തിലൊരു പ്രചരണമാണ് സോഷ്യൽ മീഡിയിയൂലടെ അടുത്തിടെ പ്രചരിച്ചിരുന്നത്. പ്രണയതുരയായി പുറകിലേക്ക് തിരിഞ്ഞു നോക്കുന്ന തന്റെ ഫോട്ടോയാണ് അനുശ്രീ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഈ നോട്ടം അനൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട ആൾക്ക് വേണ്ടിയാണ്’ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷനായി അനുശ്രീ കൊടുത്തിരുന്നത്.
പ്രിയപ്പെട്ട ഫോട്ടോ, ഫോക്കോസ് ഔട്ട്, പ്രണയം, ജീവിതം എന്നീ വാക്കുകൾ ഹാഷ് ടാഗായിട്ടും നടി കൊടുത്തിരിക്കുകയാണ്. ഇതോടെയാണ് അനുശ്രീ പ്രണയത്തിലാണെന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അനു ഉദ്ദേശിച്ചത് എന്താണെന്നും ആരാണ് ഈ പറഞ്ഞ സ്നേഹിക്കുന്ന ആളെന്നും തുടങ്ങി നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി എത്തിയിരുന്നത്.
പലരുടെയും ചോദ്യങ്ങൾക്ക് നടി ഇമോജികളിലൂടെ മറുപടി കൊടുക്കുകയും ചെയ്തിന്നുണ്ടെങ്കിലും സത്യാവസ്ഥ വ്യക്തമാക്കിയില്ല. പ്രണയത്തിന്റെ പേരിൽ ഗോസിപ്പുകളൊന്നും അധികം വരാത്ത ആളാണ് അനുശ്രീ. എന്നാൽ മുൻപ് നടൻ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പമാണ് അനുശ്രീ ഊഹാപോഹങ്ങളിൽ നിറഞ്ഞത്. അനുശ്രീയും ഉണ്ണി മുകുന്ദനും വിവാഹിതരാവാൻ പോവുകയാണെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാൽ അത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു.
ഇവർ ഒരുമിച്ച് ഒരു വേദിയിൽ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും എല്ലാം സംശയങ്ങളുടെ ആക്കം കൂട്ടിയിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ അത്തരത്തിൽ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.
അതുമാത്രമല്ല എന്റെ കൈയിൽ പൾസ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകർന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു