തന്നെ തേടി അപ്രതീക്ഷിതമായി എത്തിയ രോഗാസ്ഥയെ കുറിച്ച് നടി അനുശ്രീ ഒരിക്കൽ മനസ്സുതുറന്നിരുന്നു. ഇതിഹാസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് തന്റെ ഒരു കൈയ്ക്ക് പെട്ടെന്ന് എന്തോ സംഭവിക്കുന്നതായി തോന്നി. പിന്നീട് ഒരുപാട് നാളുകൾ നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് താൻ മടങ്ങിയെത്തിയതെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമേറിയ ദിനങ്ങളെ കുറിച്ച് പറയുകയാണ് താരം. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ച മോശമായിരുന്നു.
പേടിയുടെ ഒരാഴ്ചയായിരുന്നു. കരച്ചിലിന്റെ ഒരാഴ്ചയായിരുന്നു. സംശയത്തിന്റെ ഒരാഴ്ചയായിരുന്നു. സങ്കടത്തിന്റേയും ഏകാന്തതയുടേയും ഒരാഴ്ചയായിരുന്നു. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ഒരാഴ്ചയായിരുന്നു. പരിഹരിക്കപ്പെടുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷെ അത് മാറില്ലെന്ന് എനിക്കുറപ്പാണെന്നാണ് താരം പറയുന്നത്.
അതിനാല്‍ ആന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കാരണം എനിക്ക് ആസ്വദിക്കാന്‍ ഒരു ലോകമുണ്ട്. സ്‌നേഹിക്കാന്‍ ഒരു കുടുംബമുണ്ട്. പിന്തുണയ്ക്കാന്‍ സുഹൃത്തുക്കളുണ്ട്. മനോഹരമായൊരു ജീവിതം മുന്നിലുണ്ട്. അതിനാല്‍ ഇനി മുതല്‍ ഞാന്‍ ഈ സങ്കടത്തിലേക്ക് ഒരിക്കലും തിരിഞ്ഞുനോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് ഇത് അവസാനമായിട്ടാണ്. ഇവിടെ തുടങ്ങുന്നു പുതിയ തുടക്കമെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിക്കുന്നത്. എന്താണ് താരത്തെ അലട്ടുന്ന സങ്കടം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
താരം അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം താരത്തിന് പിന്തുണയുമായി ആരാധകര്‍ എത്തുന്നുണ്ട്. മുന്നോട്ട് പോകാന്‍ സാധിക്കട്ടെ, സങ്കടം ഇനിയും അലട്ടാതിരിക്കട്ടെ എന്ന് ആരാധകര്‍ പറയുന്നു. നിങ്ങളുടെ സമീപകാലത്തെ പോസ്റ്റുകളില്‍ നിന്നും ഒരു സങ്കടം അലട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഒടുവില്‍ നിങ്ങള്‍ ഈ സങ്കടത്തെ മറി കടക്കാനുള്ള ധൈര്യം കണ്ടെത്തിയെന്നതില്‍ സന്തോഷിക്കുന്നു. സന്തോഷമായിരിക്കുക. സമയം എല്ലാത്തിനേയും സുഖപ്പെടുത്തില്ലെങ്കിലും ലയണ്‍ കിങ് പറഞ്ഞത് പോലെ ഹക്കുന മത്താത്ത എന്ന് പറഞ്ഞ് മുന്നോട്ട് പോവുക എന്നായിരുന്നു ഒരു കമന്റ്.
ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ് നടിയുടെ രോഗാവസ്ഥ പുറത്തായത്. നടക്കുമ്പോൾ പെട്ടെന്ന് കെെയിൽ ബാലൻസ് ഇല്ലാതാകുന്നത് പോലെ തോന്നി. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങി. ആശുപത്രിയിൽ പോയി എക്സ് റേ ഒക്കെ എടുത്തെങ്കിലും അപ്പോൾ എന്താണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല. മൂന്നു നാല് മാസത്തെ ചികിത്സയ്ക്കും പരിശോധനയ്ക്കും ശേഷമാണ് അധികമായി ഒരു എല്ല് വളർന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ നെർവ് കയറിച്ചുറ്റുകയോ ഒക്കെ ചെയ്ത് കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കെെയിൽ പൾസ് കിട്ടാത്ത അവസ്ഥയായി.
ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ഇതിഹാസ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സർജറി നടത്തി. എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ ഒരു പെട്ടിയിൽ പൂട്ടിവെക്കണം എന്ന് തീരുമാനിച്ചു. ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയാത്ത അവസ്ഥ. നാല് ചുമരിനുള്ളിൽ ഒമ്പത് മാസത്തോളം കഴിഞ്ഞു, മുന്നിൽ ടി.വി മാത്രം. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നുള്ള കോൾ വരുന്നത്. എനിക്ക് പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞു.
നേരിട്ട് കാണാമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എനിക്ക് ഇടം കെെ കൊണ്ട് ഒരു കോഫി പോലും കുടിക്കാൻ പറ്റില്ലെന്ന് അവരോട് പറഞ്ഞു. നടക്കണമെങ്കിൽ അമ്മയുടെ സഹായം വേണമായിരുന്നു. എന്നെ വെച്ച് എങ്ങനെ സിനിമ ചെയ്യുമെന്ന് ഞാൻ ചോദിച്ചു. എത്ര നാൾ ഫിസിയോതെറാപ്പി ഉണ്ടെന്ന് അവർ ചോദിച്ചു. നാല് മാസമെന്ന് പറഞ്ഞപ്പോൾ അത് കഴിഞ്ഞ് വരാമെന്ന് അവർ പറഞ്ഞു. അവരുടെ വാക്കുകൾ എനിക്ക് കിട്ടിയ എനർജി വലുതായിരുന്നു. അത് ഒരു പ്രതീക്ഷയായിരുന്നെന്നും അനുശ്രീ പ്രതികരിച്ചിരുന്നു.