വസ്ത്രധാരണ ആരാധകരെ ചൊടിപ്പിച്ചു; മഹാ ബോറാണെന്ന് കമന്റ്; മറുപടി നൽകി അനുശ്രീ

ലോക്ക് ഡൗൺ കാലത്ത് വീട്ടുവളപ്പില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി അനുശ്രീ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായത്തിന് പിന്നാലെ വ്യാപക വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന് താഴെ കാനന കമന്റിന് മറുപടിയുമായി അനുശ്രീ

ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി കമന്റ് ചെയ്തു. അതിന് അനുശ്രീ നൽകിയ മറുപടി ഇങ്ങനെ താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ. അനുശ്രീയുടെ മറുപടിയിൽ വന്നതോടെ അവർ ഇങ്ങനെ കുറിച്ചു, ‘ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോൾ ഇഷ്ടമായില്ല.’

യുവതിക്ക് വീണ്ടും മറുപടിയുമായി അനുശ്രീയെത്തി, ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പറ്റില്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.’

നടിയുടെ വസ്ത്രധാരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. നാടൻ വേഷങ്ങളിൽ കണ്ടുശീലിച്ച താരത്തിന് ഈ വസ്ത്രം ഒട്ടും യോജിക്കുന്നില്ലെന്നായിരുന്നു കൂടുതൽ ആളുകളുടെയും പ്രതികരണം.

ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി.’–ഇതാണ് നടി ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലാണ് അനുശ്രീയുടെ വീട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ പങ്കുവയ്ക്കാറുണ്ട്

anusree

Noora T Noora T :