അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയ ഭാഗ്യം രുക്കുവാണ്; അനുശ്രീ

സഹോദരനും നാത്തൂനും വിവാഹവാര്‍ഷികാശംസകൾ നേർന്ന് നടി അനുശ്രീ. അനൂപിന്റെയും ആതിരയുടെയും മൂന്നാം വിവാഹവാർഷികദിനമാണ് ഈ ജൂൺ 12.

‘എന്റെ അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങടെ രുക്കുവാണ്. അവർ ഒന്നിച്ചിട്ടു ഇന്നേക്ക് 3 വർഷം ആകുന്നു. എന്നും ഇത് പോലെ സ്നേഹിച്ചും സുഖ-ദുഃഖങ്ങൾ പങ്കുവച്ചും ഒരായിരം ജന്മങ്ങൾ ഒന്നിച്ചു കഴിയാൻ എന്റെ അണ്ണനും രുക്കുവിനും കഴിയട്ടെ. ’–അനുശ്രീ കുറിച്ചത്. സഹോദരന് വിവാഹാശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. നാത്തൂന്‍ ഗര്‍ഭിണിയായതിന്റെ സന്തോഷവും അനുശ്രീ പങ്കുവെച്ചിരുന്നു

ജീവിതത്തില്‍ എല്ലാ കാര്യത്തിലും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് മുന്‍പ് അനുശ്രീ പറഞ്ഞിരുന്നു

Noora T Noora T :