ബോൾഡ് ലുക്കിൽ അനുശ്രീ; കണ്ണ് തള്ളി ആരാധകർ

നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ മേയ്‌ക്കോവര്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

ഉൾവലിക്കുന്നതെന്തോ, അതിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നത് ഒരു വെല്ലുവിളിയാണ്. ബോൾഡ് ലുക്കിലെ പുത്തൻ ചിത്രം പങ്കിട്ട് കൊണ്ടുള്ള വരവാണ് നടി അനുശ്രീയുടേത്. ഇത് തന്റെ പരിണാമമാണെന്നാണ് ഗ്ലാമർഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിക്കുന്നത്.

‘പരിണാമം, മലയാളത്തിൽ എന്റെ ആദ്യ സിനിമ ചെയ്തിട്ട് എട്ടുവർഷം കഴിയുന്നു. തഴക്കം വന്ന അഭിനേതാവ് ആയി മാറാനും നല്ലൊരു മനുഷ്യസ്നേഹി ആകാനും പരിണാമമുണ്ടാകുക എന്റെ കടമയാണ്.’ ‘എന്റെ തന്നെ ഉളളിൽ കിടക്കുന്ന സ്ഥിരസങ്കൽപങ്ങളെ പൊളിക്കുകയാണ് ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ ഞാൻ ചെയ്യുന്നത്.’–അനുശ്രീ കുറിച്ചു.

ഇതിനു മുമ്പും ഈ ലോക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്തിയിരുന്നു. സ്വന്തം വീട്ടിനു മുന്നിൽവച്ച് നടത്തിയ ഗ്ലാമർ ഫോട്ടോഷൂട്ടിനു നേരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

Noora T Noora T :