എന്റെ ഭാഗ്യനായകന്‍ ചാക്കോച്ചൻ!! സിനിമാ ജീവിതത്തിലെ ബ്രേക്കിന് കാരണം ജയസൂര്യ- അനു സിതാര

രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു ഇടം നേടിയത്. ഇപ്പോഴിതാ രാമന്റെ ഏദന്‍തോട്ടം തന്നെയാണ് സിനിമാ ജീവിതത്തിലെ തന്റെ ബ്രേക്കെന്ന പറയുകയാണ് താരം. ഇതിന് കാരണമായത് നടന്‍ ജയസൂര്യയാണെന്നും താരം പങ്കുവച്ചു. ഫുക്രി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു രഞ്ജിത് ശങ്കര്‍ സാറിന്റെ പുതിയ സിനിമയെ കുറിച്ച്‌ പറഞ്ഞത്.ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എന്റെ കരിയറിന്റെ കരുത്ത്. ‘രാമന്റെ ഏദന്‍തോട്ട’ത്തിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭര്‍ത്താക്കന്മാര്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്.

സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളില്‍ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോള്‍ എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകന്‍ എന്നു ചാക്കോച്ചനെക്കുറിച്ച്‌ പറയാറുണ്ട്. എന്റെയും ഭാഗ്യനായകന്‍ ചാക്കോച്ചനാണെന്നും പറയുകയാണ് അനു സിതാര.

anusithara and kunjackko

Sruthi S :