ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയെ വിവാഹമോചനം ചെയ്യണമെന്ന് കോലിയോട് ബിജെപി എം.എല്‍.എ
അനുഷ്ക നിര്‍മ്മിച്ച വെബ് സീരിസ് പാതാള്‍ ലോകുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായാണ് ബി.ജെ.പി എം.എല്‍.എ നന്ദകിഷോര്‍ ഗുജ്റാള്‍ ഇത് പറഞ്ഞത്.
നടി അനുഷ്ക ശര്‍മ്മയെ വിരാട് കോഹ്‍ലി വിവാഹമോചനം ചെയ്യണമെന്നും സീരീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് ബി.ജെ.പി നേതാവ് പരാതി നല്‍കുകയും ചെയ്തു
അനുഷ്‌ക നിര്‍മിച്ച പാതാള്‍ ലോക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. ഇതില്‍ രാജ്യത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും വര്‍ഗീയ ലഹളയ്ക്ക് കാരണമാകും എന്നും ചൂണ്ടിക്കാട്ടിയാണ് ഗുജ്റാള്‍ എത്തിയത്
യോഗി ആദിത്യനാഥിനൊപ്പം ഗുജ്റാള്‍ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോര്‍ഫ് ചെയ്താണ് വെസ് സീരീസില്‍ ഉപയോഗിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാള്‍ ലോകില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതെന്ന് ഗുജ്റാള്‍ ആരോപിച്ചിരുന്നു