അനുഷ്ക ശർമ്മ കാരണം അനുഷ്‌കയെ ബാധിച്ച മോർഫിങ് വിവാദം !

ഗ്ലാമർ വേഷങ്ങളിലൂടെയാണ് അനുഷ്ക ഷെട്ടി സിനിമ രംഗത്തേക്ക് കടന്നു വന്നത്. ശരീര പ്രദർശനവും മറ്റുമായി അനുഷ്ക സിനിമയിൽ പിടിച്ചു നില്ക്കാൻ ശ്രമിച്ചു . എന്നാൽ ഭാഗ്യം അനുഷ്‌കയെ തുണച്ചത് അരുന്ധതി എന്ന ഹൊറർ ചിത്രമാണ്. ചരിത്രവും പ്രതികരവുമൊക്കെ ഇടകലർത്തി വന്ന ചിത്രത്തിൽ അരുന്ധതി എന്ന കേന്ദ്ര കഥാപാത്രമായാണ് അനുഷ്ക എത്തിയത്.

എന്നാൽ പ്രസിദ്ധയാകും മുൻപ് തന്നെ നടി വലിയൊരു പ്രതിസന്ധി നേരിട്ടു . 2011 ല്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ ഒരു മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയും വിവാദമാകുകയും ചെയ്തിരുന്നു. അന്ന് അനുഷ്‌ക ശര്‍മയോളം ആ പ്രശ്‌നം തന്നെയും ബാധിച്ചു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അനുഷ്‌ക ഷെട്ടി പറയുകയുണ്ടായി. അനുഷ്‌ക എന്ന പേര് മാത്രമേ പലരും ശ്രദ്ധിച്ചുള്ളൂ. ഷെട്ടിയെയും ശര്‍മ്മയെയും തിരിച്ചറിയാന്‍ കഴിയാതെ പോയി പലര്‍ക്കും- അനുഷ്‌ക ഷെട്ടി പറയുന്നു.

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച്‌ എന്താണ് പറയാനുള്ളതെന്ന് പല മാധ്യമപ്രവര്‍ത്തകരും എന്നോട് ചോദിച്ചപ്പോള്‍ ദേഷ്യം തോന്നി. ഞങ്ങളുടെ മുഖവും രൂപവും എത്രത്തോളം വ്യത്യസ്തമാണ്. എന്നിട്ടും ഒരു അടിസ്ഥാനവുമില്ലാതെ, അന്വേഷണവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങിനെയാണ് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നത്- അനുഷ്‌ക ചോദിക്കുന്നു.

2017 ല്‍ ബാഹുബലി ചിത്രം എത്തിയതോടെയാണ് അനുഷ്‌ക ഷെട്ടിയുടെ കരിയര്‍ മാറി മറിഞ്ഞത്. പിന്നീടിങ്ങോട്ട് ഓരോ സിനിമയിലും അനുഷ്‌ക കൂടുതല്‍ പക്വത കാണിച്ചു. സൈസ് സീറോ, രുദ്രമ്മാദേവി, ബാഗമതി തുടങ്ങിയ സിനിമകളൊക്കെ ഉദാഹരണം, ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയാണ് അനുഷ്‌ക.

പക്ഷെ ഭാഗമതി സൂപ്പർഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാപ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്ക. എന്നിട്ടുപോലും അവസരങ്ങൾ നടിയെ തേടിയെത്തുന്നില്ല.

തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പർതാരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തിൽ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്കയ്ക്ക് വിനയായി.

ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയിൽ പോലും അനുഷ്ക കരാർ ഒപ്പിട്ടിട്ടില്ല. അനുഷ്കയുടെ അഭിനയപ്രകടനം തന്നെയായിരുന്നു ആ ചിത്രത്തിന്റെ വിജയം. ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം എത്തിയ അനുഷ്ക ചിത്രം കൂടിയായിരുന്നു ഇത്. സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകർ. ഇതിനിടെ മാധവൻ നായകനാകുന്ന പ്രോജക്ട് അനൗൺസ് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല.

anushka shetty about anushka sarma’s morphing controversy

Sruthi S :