ഗര്‍ഭിണിയാണോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുഷ്‌ക ശര്‍മ്മയുടെ മറുപടി!

ഏവർകും വളരെയേറെ ഇഷ്ട്ടമുള്ള താരങ്ങളാണ് അനുഷ്‌ക ശര്‍മ്മ വിരാട് കോഹ്ലി. സോഷ്യല്‍ മീഡിയയില്‍ സജീവമായി ആരാധകരോട് ഇടപെടുന്ന താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും . തങ്ങളുടെ ജീവിതത്തിലുള്ള വിശേഷങ്ങള്‍ ഇരുവരും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഷ്‌ക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് ആരാധകര്‍ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ.

എല്ലാത്തിനും ഒരു വിശദീകരണം നല്‍കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം തികച്ചും സ്വകാര്യമായ വിഷയങ്ങള്‍ താന്‍ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അനുഷ്‌ക പറഞ്ഞു.

ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടം ആള്‍ക്കാര്‍ സംസാരിക്കുക അവള്‍ ഗര്‍ഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‌ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ എന്തിനാണ് വിശദീകരിക്കുന്നത്- അനുഷ്‌ക ശര്‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താന്‍ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു.

Anushka Sharma Shouts At A Man For Throwing Garbage On Road

Sruthi S :