‘കോഹ്ലി കോഹ്ലി’യെന്ന് ആര്‍പ്പുവിളിച്ച് ആരാധകർ; നാണംകൊണ്ട് മുഖം തുടുത്ത് അനുഷ്‌ക്ക ശർമ്മ !! ‘എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, എന്നാല്‍, ഞാന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു… [വീഡിയോ കാണാം]

‘കോഹ്ലി കോഹ്ലി’യെന്ന് ആര്‍പ്പുവിളിച്ച് ആരാധകർ; നാണംകൊണ്ട് മുഖം തുടുത്ത് അനുഷ്‌ക്ക ശർമ്മ !! ‘എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, എന്നാല്‍, ഞാന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു… [വീഡിയോ കാണാം]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഭര്‍ത്താവുമായ വിരാട് കോഹ്ലിയുടെ എല്ലാ മത്സരങ്ങളും കാണാന്‍ ഗാലറിയില്‍ എത്തുന്ന ആളാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ഓരോ മത്സരശേഷവും തന്റെ പ്രിയതമയുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയാനും കോഹ്ലി ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ അനുഷ്‌കയാണ് ഭര്‍ത്താവിനോടുള്ള തന്റെ അകമഴിഞ്ഞ സ്നേഹം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞത്.

തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കെത്തിയപ്പോളായിരുന്നു ഇത്. പരിപാടിക്ക് അനുഷ്‌ക എത്തിയപ്പോള്‍ അവിടെയുള്ള ആരാധകർ ഉറക്കെ ‘കോഹ്ലി കോഹ്ലി’ എന്ന് ആര്‍ത്തു വിളിച്ചു. അപ്പോള്‍ അനുഷ്‌ക നല്‍കിയ മറുപടി ഏറെ മനോഹരമായിരുന്നു.

‘അതെ അതെ, എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു. എല്ലാവരും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു, ഞാനും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു,’ എന്നാണ് ചിരിച്ചുകൊണ്ട് അനുഷ്‌ക മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Anushka Sharma about Virat Kohli

Abhishek G S :