തെന്നിന്ത്യൻ നടി അനുഷ്കയ്ക്ക് പിടിച്ച് നിർത്താനായില്ല ഒടുവിൽ പൊട്ടിക്കരഞ്ഞ് താരം. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയിൽ അനുഷ്‌കയുടെ അഭിനയജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോ സ്‌ക്രീനില്‍ കാണിച്ചു. വീഡിയോയിൽ സംവിധായകൻ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് അനുഷ്ക പൊട്ടിക്കരഞ്ഞത്.
കൊടി രാമകൃഷ്ണൻ അനുഷ്കയുടെ സിനിമ ജീവിതത്തിൽ ഉണ്ടാക്കിയ പങ്ക് ചെറുതല്ല . അനുഷ്കയുടെ സിനിമ ജീവിതത്തിൽ വലിയൊരു പങ്ക് വഹിച്ച അരുന്ധതി സംവിധാനം ചെയ്തത് കൊടി രാമകൃഷ്ണയായിരുന്നു
കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരണപ്പെടുന്നത്. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുവെന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്‌ക പറഞ്ഞു.
anushka