കിടിലം ലുക്കിൽ അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ ;ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിലെ ചില നടികൾ ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയവരാണ് . അതില്അതിലൊരാളാണ് അനുപമ പരമേശ്വരൻ.ഒരൊറ്റ ചിത്രംകൊണ്ടാണ് പ്രേക്ഷക പിന്തുണ നേടിയത് പ്രേമമെന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം .പ്രേമത്തിലഭിനയിച്ച നടിമാരെല്ലാം ഇപ്പോൾ ചിത്രങ്ങളുടെ തിരക്കിൽ തന്നെയാണ് .താരത്തെ കൂടുതലായും ശ്രദ്ധിക്കാനുള്ള കാരണം അനുപമയുടെ ഇഴത്തൂർന്ന മുടിയായിരുന്നു.

പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി തെലുങ്കിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന്‍ തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്.ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിലെ അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ചര്‍ച്ചാ വിഷയം.രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.

anupama parameshwaran new photos

Sruthi S :