അനുവിന്റെ കല്യാണം കഴിഞ്ഞ് കാണണമെന്നുണ്ട് ;അത് അവൾക്ക് വിട്ടിരിക്കുന്നു അനുകുട്ടിയുടെ അച്ഛൻ പറയുന്നു !

അനുകുട്ടി എന്ന ആരാധകർ വിളിക്കുന്ന അനുമോൾ, മലയാളികളുടെ പ്രിയങ്കരിയായി മാറിയത് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെയാണ്. അതിൽ പങ്കെടുത്ത അനുമോൾ സീരിയലിലും അതിനൊപ്പം അഭിനയിച്ച് പ്രശസ്തയായി. ഷോയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അനുമോൾ. പാട്ടും ഡാന്‍സും സ്‌കിറ്റുകളുമൊക്കെയായി അനു കൈയ്യടി നേടാറുണ്ട്.

തന്റെ കുടുംബത്തെ കുറിച്ചുമൊക്കെ അനു പലപ്പോഴും സ്റ്റാർ മാജിക് വേദിയിലും സോഷ്യൽ മീഡിയയിലുമൊക്കെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുവിന്റെ അച്ഛനും അമ്മയുമൊക്കെ ആരാധകർക്ക് പരിചിതരാണ്. ഇപ്പോഴിതാ, അനുവിന്റെ അച്ഛൻ സ്റ്റാർ മാജിക് വേദിയിൽ എത്തിയിരിക്കുകയാണ്.

പൊതുവെ സെലിബ്രിറ്റികൾ അതിഥികളായെത്തുന്ന വേദിയിൽ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അനുവിന്റെ അച്ഛനെ അതിഥിയായി കൊണ്ടുവന്നതെന്നാണ് ഷോയുടെ ഭാഗമായ സലീം കുമാര്‍ പറഞ്ഞത്. അനുവിന്റെ അച്ഛനെ കാണാനായതിലെ സന്തോഷം ആരാധകരും പങ്കുവച്ചിരുന്നു.

ജീവിതത്തില്‍ തന്റെ എല്ലാ കാര്യങ്ങളിലും പിന്തുണ നൽകുന്നവരാണ് അച്ഛനും അമ്മയുമെന്ന് അനു മുന്‍പ് പറഞ്ഞിട്ടുണ്ട്. നോബിക്കൊപ്പം ഒരു സ്കിറ്റ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അനു അച്ഛനെ വേദിയിലേക്ക് ക്ഷണിച്ചത്. അച്ഛന് കരിപ്പെട്ടിയുടെ കച്ചവടമാണ്. കരിപ്പെട്ടി സതീശന്‍ എന്നല്ലേ അച്ഛനെ വിളിക്കുന്നതെന്ന് നോബി അനുവിനോട് ചോദിച്ചു. ഇങ്ങനെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ അച്ഛനെയും വിളിച്ച് വരുമെന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചത്.

വളരെ സന്തോഷവാനായിട്ടാണ് അനുവിന്റെ അച്ഛന്‍ വേദിയിലേക്ക് വന്നത്. നാട്ടിലൊക്കെ കരിപ്പെട്ടി സതീശന്‍ എന്ന് തന്നെയാണ് അച്ഛന്‍ അറിയപ്പെടുന്നത്. അച്ഛന്റെ മുഖത്ത് നല്ല ടെൻഷനുണ്ടെന്നും അനു പറയുന്നുണ്ട്.അച്ഛനെ കാണണമെന്ന് കൂടുതല്‍ ആഗ്രഹിച്ചത് നോബിയാണ്. ഈ ഫ്‌ളോറില്‍ വരും മുൻപേ നോബി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്നിട്ടാണ് എന്നെ ഇങ്ങനെ കളിയാക്കുന്നത്. എന്നെക്കുറിച്ച് പറയുന്നതെല്ലാം ഞാന്‍ അറിയാറുണ്ട്. ഇനിയെങ്കിലും കളിയാക്കുന്നത് നിര്‍ത്തണം എന്നായിരുന്നു അനുവിന്റെ അച്ഛൻ നോബിയോട് പറഞ്ഞത്.

അച്ഛനെ കുറിച്ച് അനു വേദിയിൽ വാചാലയാവുന്നുണ്ട്. ഫ്‌ളോറില്‍ വരും മുന്‍പ് അച്ഛനുമായി തല്ല് കൂടിയിരുന്നു എന്ന് അനു പറയുന്നുണ്ട്. എന്നോട് ഫേഷ്യല്‍ ചെയ്ത് തരുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. ഞാന്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ എനിക്കും കൂടെ ചെയ്ത് തരുമോയെന്ന് അച്ഛൻ ചോദിക്കുമെന്ന് അനു പറയുന്നു.

ഞങ്ങളെപ്പോഴും തല്ലാണ്. ഈ തലമുടി കാണിച്ചത് കണ്ടോ, ഈ കാതില്‍ ഇട്ട കമ്മല്‍ കണ്ടോ, അതൊന്നും എനിക്കിഷ്ടമല്ല എന്ന് അച്ഛൻ വേദിയിൽ പറയുന്നുണ്ട്. മോളെ കുറിച്ച് അഭിമാനമാണ്. നേരത്തെ അനു അറിയപ്പെട്ടിരുന്നത് സതീശന്റെ മോളായാണ്. ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് അനുവിന്റെ അച്ഛനായാണ്.

ഇതേ സ്വഭാവമാണ് അനു വീട്ടിലും. എന്റെ സ്വഭാവമാണ് അവള്‍ക്ക് കിട്ടിയതെന്നും അച്ഛൻ പറയുന്നുണ്ട്. അനുവിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും ഫുള്‍ സപ്പോര്‍ട്ടാണ് അച്ഛൻ. മൂന്നാല് വര്‍ഷമായി ഞാൻ ഒറ്റയ്ക്കാണ് പുറത്തൊക്കെ പോവുന്നത്. അച്ഛന്‍ എപ്പോഴും വിളിച്ച് ചോദിക്കാറില്ല. അച്ഛനറിയാം ഞാന്‍ സുരക്ഷിതമായി എത്തുമെന്ന് അനു പറയുന്നു.


അവള്‍ക്കേറ്റവും ഇഷ്ടം അഭിനയമാണ്. കല്യാണം കഴിഞ്ഞ് കാണണമെന്നുണ്ട്. അവള്‍ക്കിഷ്ടമുള്ള ആളെ അവളായിട്ട് കണ്ടെത്തിക്കോട്ടെ. അത് അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. അഭിനയിക്കട്ടെ എന്നാണ് അനു പറയുന്നത്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. അത്‌ അങ്ങനെ പോട്ടെയെന്നും അച്ഛൻ പറയുന്നുണ്ട്.

അച്ഛന്‍ പണ്ട് നാടകത്തിലൊക്കെ ഉണ്ടായിരുന്നു. കരയുന്ന രംഗമാണ് എപ്പോഴും ചെയ്തിരുന്നത്. സന്തോഷം വന്നാല്‍ കരയും. ഞാന്‍ കരയുന്നത് കണ്ടാല്‍ അച്ഛന്‍ കരയും എന്ന് അനു പറഞ്ഞു. തനിക്ക് ആഗ്രഹമൊന്നും അങ്ങനെയധികമില്ല. ഇതൊക്കെ തന്നെ സന്തോഷം. ബുദ്ധിമുട്ടുകളൊന്നും അറിയിക്കാതെയാണ് ഞാന്‍ മക്കളെ വളര്‍ത്തിയത്. ഒരു വിഷമവും അറിയിച്ചിട്ടില്ലെന്ന് അനുവും പറയുന്നുണ്ട്. നിരവധി പേരാണ് അനുവിന്റെ അച്ഛനെ വേദിയിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്.

AJILI ANNAJOHN :