അച്ഛന് വഴിയൊരുക്കിയ മകൾ! അച്ഛന്റെ സിനിമ മോഹം ശുഭരാത്രിയിലൂടെ പൂവണിയിച്ച് അനുസിത്താര !

മലയാള സിനിമയിൽ ഫീൽ ഗുഡ് സിനിമകൾക്ക് സ്വീകാര്യത കൂടുതലാണ്. ആ സ്നേഹവും സ്വീകാര്യതയും അനുഭവിക്കുകയാണ് ഇപ്പോൾ വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി . യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത് . സിദ്ദിഖ് കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ദിലീപും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

മറ്റൊരു രസകരമായ കാര്യം അനു സിത്താരയുടെ അച്ഛൻ സിനിമയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, ശുഭരാത്രിയിലൂടെ. നാടക കലാകാരനായ അബ്‌ദുൾ സലാം , തന്റെ സിനിമ മോഹങ്ങൾ പൂവണിയാത്ത കാത്തു സൂക്ഷിക്കുകയായിരുന്നു.

എന്നാൽ മകൾ സിനിമയിലെത്തിയപ്പോൾ അച്ഛന്റെ മോഹവും പൂവണിഞ്ഞിരിക്കുകയാണ്. ഇന്നുവരെ തന്റൊപ്പം ഒരു സെറ്റിലും കുടുംബം എത്തിയിട്ടില്ല. എന്നാൽ ശുഭരാത്രിയുടെ ഷൂട്ടിങ്ങിനു കുടുംബമൊന്നായി എത്തി.

അതിനു ശേഷം അനു സിത്താരയോട് അച്ഛൻ ചോദിച്ചു എന്നാണ് തന്റെ ഷൂട്ടിംഗ് എന്ന് ? ആകെ അമ്ബരന്ന അനു സിത്തരയോട് അബ്‌ദുൾ സലാം പറഞ്ഞു , താൻ സംവിധായകനോട് അവസരം ചോദിക്കുകയും അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തെന്നു.

അത് തന്നെ അത്ഭുതപ്പെടുത്തിയെന്നു അനു പറയുന്നു. പലപ്പോളും അച്ഛൻ ഒരു അവസരം തന്നോട് ചോദിക്കുമ്പോൾ , സംവിധായകർക്ക് അത് ബുദ്ധമുട്ടാകുമോ എന്ന് ഭയന്ന് ചോദിച്ചിട്ടില്ല എന്ന് അനു പറയുന്നു.

ഇപ്പോൾ ശുഭരാത്രിയിലൂടെ അത് സാധ്യമായി. അങ്ങനെ അച്ഛന് വഴിയൊരുക്കിയ മകളെന്ന നിലയിൽ അഭിമാനിക്കാം അനു സിത്താരക്ക് !

anu sithara father abdul salam debut movie shubharathri

Sruthi S :