തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയർന്നു വന്ന ആളാണ് മിഷ്‌കിന്‍. ചിത്തിരം പേശുംതടി എന്ന ചിത്രത്തിലൂടെ ആരംഭിച്ച സംവിധായകന്‍ പത്ത് സിനിമകളാണ് തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. അജ്ഞാതെ, പിശാശ് തുടങ്ങിയവയൊക്കെ മിഷ്ക്കിൻ സംവിധാനത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. മിഷ്‌കിന്റെ മുന്‍ ചിത്രമായ തുപ്പരിവാലന്‍ മികച്ച പ്രതികരണമാണ് നേടിയത് . വിശാല്‍ നായകനായി അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നു . തുപ്പരിവാലന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്റെ പുതിയ ചിത്രവുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ സിനിമയില്‍ അഭിനയിച്ച രണ്ട് താരങ്ങളെക്കുറിച്ച് സംവിധായകന്‍ തുറന്നുപറയുകയായിരുന്നു.
തുപ്പരിവാലന്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച നടിമാരായ അനു ഇമ്മാനുവലിനെയും ആന്‍ഡ്രിയയെയും കുറിച്ചാണ് സംവിധായകന്‍ തുറന്നുപറഞ്ഞത്. തന്റെ എറ്റവും പുതിയ ചിത്രമായ സൈക്കോയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് മിഷ്‌കിന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത് . ഉദയാനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന സൈക്കോ ഇക്കഴിഞ്ഞ ജനുവരി 24നാണ് തിയ്യേറ്ററുകളിൽ എത്തിയത്.
ഇത്തവണ ഒരു സൈക്കോളജിക്കല്‍ ത്രില്ലറുമായിട്ടാണ് സംവിധായകന്‍ എത്തുന്നത് . ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കും വിധമാണ് സംവിധായകന്‍ ചിത്രമൊരുക്കിയത് . തുപ്പരിവാലനും പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച സിനിമയായിരുന്നു. വിശാലിനൊപ്പം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അനു ഇമ്മാനുവലും ആന്‍ഡ്രിയയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.
മിഷ്കിന്‍ തന്നെയായിരുന്നു സിനിമുടെ തിരക്കഥ തയ്യാറാക്കിയത് . തുപ്പരിവാലന്‍ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവമാണ് സംവിധായകന്‍ അഭിമുഖത്തില്‍ പങ്കുവെച്ചത് . ഒരു എസ്‌കലേറ്ററില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഒരു കൂര്‍ത്തയായിരുന്നു അനു ഇമ്മാനുവലിന്റെ വേഷം. ആന്‍ഡ്രിയ ജീൻസായിരുന്നു ധരിച്ചിരുന്നത് . അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആന്‍ഡ്രിയയോട് തന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അനുവിന്റെ മറുപടി.
ഇത് തന്നെ ദേഷ്യം പിടിപ്പിച്ചതായി മിഷ്‌കിന്‍ പറഞ്ഞു. അപ്പോള്‍ കൈയ്യില്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് എടുത്ത് അനുവിന്റെ തല തല്ലി പൊട്ടിച്ചേനെ എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. സൈക്കോയ്ക്ക് ശേഷം തുപ്പരിവാലന്‍ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത് . വിശാലും പ്രസന്നയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ദക്ഷിണേന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ അമേരിക്കൻ ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവൽ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 2016 ലെ മലയാള ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. നാനിയുടെ നായികയായി മജ്നുയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു . തുടർന്ന് ഓക്സിജൻ എന്ന ചിത്രത്തിൽ നായികയായി നടൻ ഗോപിചന്ദിനൊപ്പം അഭിനയിച്ചു. 2017 ൽ വിശാലിനൊപ്പം തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ ചിത്രമായ നാൻ പേര് സൂര്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. വിജയ് ദേവര്കൊണ്ടയുടെ ചിത്രമായ ഗീത ഗോവിന്ദത്തിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ നമ്മ വീട്ടു പിള്ളയിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിച്ച ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു.
Anu Emmanuel