ചെല്ലമ്മയായി അൻഷിത തന്നെ അഭിനയിക്കും; ജയിൽ മോചിതനായി അർണവ്; തമിഴ് സീരിയൽ അൻഷിതയ്ക്ക് നേരിട്ട ആരോപണങ്ങൾ കളവോ ?; ആരാധകർ ചോദിക്കുന്നു!

വളരെച്ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് അൻഷിത അഞ്ചി. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു. കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി.

അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിദ എത്തിയത്.

മലയാളത്തിലെ പോലെതന്നെ തമിഴ് സീരിയല്‍ ലോകത്തും തന്റേതായ ഇടം കണ്ടെത്താൻ അൻഷിതയ്ക്ക് സാധിച്ചു. അതേസമയം, അൻഷിതയ്ക്ക് തമിഴ് സീരിയൽ സെറ്റിൽ നിന്നും വലിയ വെല്ലുവിളികൾ ആയിരുന്നു നേരിടേണ്ടി വന്നത്. സാധാരണയായി മിനിസ്ക്രീൻ താരജോഡികളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആയാൽ അവരെ ചേർത്തുന്ന ഗോസിപ്പികൾ സംമൂഹമാധ്യമങ്ങളിൽ നിറയും. കൂടെവിടെ താരജോഡികളായ റിഷിയ്ക്കും സൂര്യയ്ക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നതുമാണ്. എന്നാൽ അതിനെ ഇരുവരും തരണം ചെയ്തു മുന്നോട്ടുപോകുകയായിരുന്നു.

അതേസമയം ചെല്ലമ്മ ഷൂട്ടിങ് ലൊക്കേഷനിൽ സംഭവിച്ച പ്രശ്നങ്ങൾ അപ്രതീക്ഷിതമായിരുന്നു. അന്‍ഷിതയ്ക്ക് നേരെ കടുത്ത ആരോപണങ്ങളായിരുന്നു തമിഴിൽ നിന്നും ഉണ്ടായത്. ഇടക്ക് വച്ച് അൻഷിയെ സീരിയലിൽ നിന്നും മാറ്റി എന്ന ചർച്ചയും പുരോഗമിച്ചിരുന്നു. ഇപ്പോഴിതാ അൻഷിത പങ്കുവച്ച പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്.

അൻഷിതയും ചെല്ലമ്മ സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

about anshitha anji

Safana Safu :