പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ വീണ്ടും അപകടം നടന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ശിവമോഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ബോട്ട് മറിഞ്ഞായിരുന്നു അപകടം. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. ആഴം കുറഞ്ഞ സ്ഥലത്ത് മറിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ വിലപിടിപ്പുള്ള ക്യാമറകളടക്കമുള്ള ഉപകരണങ്ങൾ റിസർവോയറിൽ മുങ്ങിപ്പോയി.
അതേസമയം ആർക്കും പരിക്കില്ലെന്നാണ് വിവരം. തീർത്ഥഹള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചിത്രവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്നു പേരാമ് മരണപ്പെട്ടിരുന്നത്. മരിച്ചവരിൽ മലയാളി ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിനിടെ കലാഭവൻ നിജു എന്ന ആർട്ടിസ്റ്റ് മരണപ്പെട്ടിരുന്നത്.