ആരാധന തോന്നുന്ന ഒരു നേതാവ് ഇതാ… ഇതുപോലുള്ള നേതാക്കള്‍ ഇനിയുമുണ്ടായിരുന്നെങ്കിൽ..

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം അതിജാഗ്രതയോടെ മുന്നോട്ട് പോവുകയാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടിച്ച് നടന്‍ അനൂപ് മേനോന്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അഭിന്ദനം അറിയിച്ചിരിക്കുന്നത്

‘അവസാനം, മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല… സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം… നിങ്ങള്‍ മുന്നോട്ടു കുതിക്കൂ ടീച്ചര്‍..’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്

അതെ സമയം തന്നെ നിയമസഭയില്‍ പ്രതിപക്ഷം ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ സിനിമ മേഖലയിൽ നിന്നുള്ള വർ എത്തിയിരുന്നു

സംവിധായകരായ മനു അശോകന്‍, ബി ഉണ്ണികൃഷ്ണന്‍, വിപിന്‍ ദാസ്, എം എ നിഷആദ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, നടന്‍ വിനയ് ഫോര്‍ട്ട്, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ മന്ത്രിയെ പിന്തുണച്ച് രംഗത്തു എത്തി

anoop menon

Noora T Noora T :