കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തം വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. “ഓരോ പ്രവാസിയും ഓരോ കുടുംബനാഥന്മാരാണ്. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് അവരെ കൊണ്ടുവരണമെന്ന് പറയുന്നത്”, അനൂപ് ചന്ദ്രന്‍ പറഞ്ഞു.
നേരത്തേ അടുത്ത പ്രവാസി സുഹൃത്തിന്‍റെ അനുഭവം പറഞ്ഞ് പ്രവാസികളെ തിരികെയെത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും അനൂപ് ചന്ദ്രന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. “ഒരു ഫ്ലാറ്റില്‍ പതിനാലും പതിനഞ്ചും പേരൊക്കെ താമസിക്കുന്ന സാഹചര്യമുണ്ട് അവിടെ. അക്കൂട്ടത്തില്‍ പല ദേശക്കാരുണ്ടാവും. അതില്‍ ഏതെങ്കിലുമൊരാള്‍ക്ക് രോഗം പിടിപെട്ടാല്‍ മതി. ആലോചിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്”, അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.
അതെ സമയം . പ്രവാസികളുടെ ആദ്യസംഘം ആദ്യവിമാനത്തിൽ ഇന്ന് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമാണ് എത്തുന്നത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് ഇന്ന് വിമാനങ്ങൾ എത്തിച്ചേരുക. അതോടൊപ്പം തന്നെ റിയാദ് നിന്ന് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹയിൽ നിന്ന് കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ട്
anoop chandran