അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത് ഞാൻ ചേട്ടനോട് പറയുകയായിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്; മീനാക്ഷിയെ കുറിച്ച് അനൂപ്

മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകിയിട്ടുള്ള നടനാണ് ദിലീപ്. ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തട്ടാശ്ശേരിക്കൂട്ടം സിനിമ നിർമ്മിച്ചിരിക്കുന്നത് ദിലീപാണ്. ചേട്ടന്റെ മക്കളായ മീനാക്ഷിയേയും മഹാലക്ഷ്മിയേയും കുറിച്ചുള്ള അനൂപിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് അനൂപ് കുടുംബവിശേഷങ്ങൾ പങ്കുവെച്ചത്.

മീനൂട്ടി നമ്മളുടെ കൈകളില്‍ത്തന്നെ വളര്‍ന്നയാളാണ്. അത്രയും അടുത്ത ആളാണ്. നമ്മളിങ്ങനെ തലയണ ഒക്കെ എടുത്ത് പിടിച്ച് ഉറക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണ്. ഇനി ഒരുവര്‍ഷം കൂടിയെ ഉള്ളൂവെന്ന് തോന്നുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത് ഞാനും ചേട്ടനോടും പറയുകയായിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവളെപ്പോ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ കൊണ്ടുനടക്കും. ഡ്രൈവിംഗില്‍ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്യങ്ങളൊക്കെ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. എന്നോട് പറയാവുന്നതൊക്കെ പറയാറുണ്ട്. എപ്പോഴെങ്കിലും മീനാക്ഷി സിനിമയിലേക്ക് വരാന്‍ ചാന്‍സുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു അനൂപ് പറഞ്ഞത്. ഒന്നും പറയാന്‍ പറ്റില്ലല്ലോ. ആദ്യമൊരു ഡോക്ടറാവട്ടെ. അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല, ഇതുവരെ പറഞ്ഞിട്ടില്ല. ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെയില്ലേ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.

മീനാക്ഷിയെക്കുറിച്ചും മഹാലക്ഷ്മിയെക്കുറിച്ചും ദിലീപും വാചാലനാവാറുണ്ട്. എനിക്ക് ഡോക്ടറാവണമെന്ന് മീനൂട്ടി പറഞ്ഞപ്പോൾ ആ ആഗ്രഹം സാധിപ്പിച്ച് കൊടുത്തു. മാമാട്ടി നല്ല കുസൃതിക്കാരിയാണ്. മീനൂട്ടിയും മാമാട്ടിയും നല്ല കൂട്ടാണ്. എല്ലാ കാര്യത്തിനും അവൾക്ക് ചേച്ചിയെ മതിയെന്നും ദിലീപ് പറഞ്ഞിരുന്നു, മാമാട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് മീനാക്ഷിയും എത്താറുണ്ട്.

തട്ടാശ്ശേരിക്കൂട്ടം എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് ദിലീപാണ്. അനൂപ് പദ്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അർജുൻ അശോകൻ നായകനായ ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

Noora T Noora T :