മനോഹരമായ സിനിമ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ… പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം ; കുറിപ്പുമായി അഞ്ജു പാർവതി പ്രബീഷ്

അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളിൽ മുൻപന്തിയിലാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിൽ ദർശന രാജേന്ദ്രനും ബേസിൽ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഒ ടി ടി യിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ ! അത് വിട്ടൊരു കളിയുമില്ല ഗുൽമോഹർ ചേച്ചിപ്പെണ്ണിന്.
ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ… ഗുൽമോഹർ ചോട്ടിലെ നമ്മളിങ്ങളിൽ കവാടത്തിനും സെക്സിനും മാത്രമേ സ്ക്കോപ്പ് ഉള്ളോ?
പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം – ! ! !

Noora T Noora T :