അന്ന് തങ്ങളുടെ പ്രണയത്തിൽ ഹംസമായത് ഐശ്വര്യ ലക്ഷ്മി ; ആദ്യം പ്രപ്പോസ് ചെയ്തത് ആരെന്ന് വെളിപ്പെടുത്തി അഞ്ജു ജോസഫ്

അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും വിവാഹിതരായത് അടുത്തിടെയായിരുന്നു. ബം​ഗളൂരുവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനായിരുന്നു വരൻ.

അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നാലെ പ്രണയം വെളിപ്പെടുത്തുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പറയുകയാണ് അഞ്ജുവും ആദിത്യയും.

ആദിത്യയുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണെന്നും കോവിഡ് കാലത്താണ് അടുക്കുന്നതെന്നും ആദിത്യ പറയുന്നു. ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നിരുന്നു, അപ്പോള്‍ താനും വര്‍ക്കലയില്‍ പോയി. തന്റെ സുഹൃത്തും അഞ്ജുവിന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിലൊരാൾ ഐശ്വര്യ ലക്ഷ്മി ആണ്.

അന്ന് തങ്ങളുടെ പ്രണയത്തിൽ ഹംസമായത് നടിയും സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയാണ് എന്നും ആദിത്യ കൂട്ടിച്ചേർത്തു. രണ്ടാമത്തെ ഹംസം ആഷിഖ്, തന്റെ സ്കൂൾ കാലത്തുള്ള ഫ്രണ്ടാണെന്നും ആദിത്യ പറഞ്ഞു.

മാത്രമല്ല ഈ ബന്ധം വിവാഹത്തിലെത്താന്‍ അവർ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട്’- ആദിത്യ പറഞ്ഞു. അതേസമയം ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും അവൻ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നെന്നും അഞ്ജു പറഞ്ഞു.

Vismaya Venkitesh :