മലയാളത്തിലെ ആദ്യ ട്രാൻസ്‍ജൻഡർ നായിക അഞ്ജലി അമീർ ഇനി കോളേജ് കുമാരി

മലയാളത്തിലെ ആദ്യ ട്രാന്‍സ്നായിക അഞ്ജലി അമീര്‍ ഇനി കോളജ് കുമാരി. മലയാളത്തിൽ ആദ്യമായി ട്രാൻസ് നായികയുണ്ടായി അത് ഏവരും ഏറ്റെടുത്തോരു വിഷയമായിരുന്നു. ശേഷം ആദ്യ നായിക ഇനി കോളേജ് കുമാറിയെന്ന വർത്തകൂടെയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് .അതിനോടൊപ്പം അഞ്ജലിക്ക് പൂർണ പിന്തുണയും സോഷ്യൽ മീഡിയയും നൽകിയിട്ടുണ്ട് .പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

അഞ്ജലി ഇനി കോളജില്‍ പഠിയ്ക്കും ജീവിതം പഠിപ്പിച്ച പാഠങ്ങളുടെ കരുത്തില്‍,സിനിമയെന്ന ജീവിതാഭിലാഷം പൂവണിഞ്ഞ ശേഷം മനസ്സിലെ മറ്റൊരാഗ്രഹം കൂടി സാക്ഷാത്കരിക്കുകയാണ് മലയാളത്തിന്റെ ആദ്യ ട്രാന്‍സ്നായിക,പഠനത്തിനായി തിരഞ്ഞെടുത്ത കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി യൂണിയനും എസ്എഫ്ഐയും ഊഷ്മളമായ സ്വീകരണമാണ് അഞ്ജലിയ്ക്ക് നല്‍കിയത്. തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളജ് പ്രിന്‍സിപ്പലിനെ േനരിട്ടറിറിയിച്ചു,പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം

പ്രായം പ്രശ്നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിയ്ക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചു,വിദ്യാര്‍ഥി യൂണിയനും അഞ്ജലിക്ക് പൂര്‍ണ പിന്തുണ അറിയിച്ചു,മലയാളം ഐഛിക വിഷമായി പഠിയ്ക്കാനാണ് തീരുമാനം

പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസമാത്രമാണുണ്ടായിരുന്നത്,പ്ലസ് ടു പിന്നീട് എഴുതിയെടുത്തു,ഇനിയും പഠിയ്ക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും അഞ്ജലി പറയുന്നു

anjali ameer restarted her college life

Sruthi S :