മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അഞ്ചാംപാതിര മികച്ച വിജയമായിരുന്നു നേടിയത്. ചിത്രം കണ്ടിറങ്ങിയവർക്ക് സൈക്കോ സൈമമണിനെ അത്ര പെട്ടൊന്നും മറക്കാനിടയില്ല. നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൈക്കോ സൈമണ്‍ എന്ന കഥാപാത്രം എഴുതിയത്
ആ കഥാപാത്രത്തെ അവതരിപ്പിച്ചതാകട്ടെ മേക്കപ്പ് ആര്‍ടിസ്റ്റ് ആയി സിനിമയിലെത്തിയ സുധീര്‍ സൂഫി ആണ്. അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍ സി. ബേബിയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീറിനെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.
ചിത്രം ടിവിയിൽ സംപ്രേക്ഷണം ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് സുധീർ. സംവിധായകൻ മിഥുൻ മാനുവൽ തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് സുധീർ പറയുന്നു. നാട്ടിലൊക്കെ ഒരുപാട് പേർ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും പ്രേക്ഷകര്‍ കഥാപാത്രം ഏറ്റെടുത്തു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
Anjaam Pathira