കഴിഞ്ഞ ആഴ്ച വൈകാരികമായ നിമിഷങ്ങൾക്കാണ് ബിഗ്‌ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാർത്ഥികളെ കാണാൻ കുടുംബാംഗങ്ങൾ എത്തുന്ന ഫാമിലി വീക്കായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ്‌ബോസിൽ നടന്നത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ഒടുവില്‍ പുറത്തായത് അനിയൻ മിഥുനാണ്. അനിയൻ മിഥുൻ നാട്ടിലേക്ക് എത്തിയിട്ടില്ല. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞാകും മിഥുൻ തന്റെ നാട്ടിലേക്ക്
അനിയൻ മിഥുന്റെ വാക്കുകള്‍ ഇങ്ങനെ
ഞാൻ നാട്ടില്‍ എത്തിയിട്ടില്ല ഇതുവരെ. ഫിനാലെ കഴിഞ്ഞേ അവിടെ എത്താനാകൂ. ബിഗ് ബോസിന്റെ ആള്‍ക്കാരുടെ ഒപ്പമാണുള്ളത്. എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്, ഹൗസില്‍ നില്‍ക്കാൻ വോട്ട് ചെയ്‍തതിനൊക്കെ. വോട്ടൊക്കെ സ്‍നേഹായിട്ടാണ് ഞാൻ എടുത്തിരിക്കുന്നതെന്നും വീഡിയോയില്‍ മിഥുൻ വ്യക്തമാക്കുന്നു. വലിയ സന്തോഷമായി. പിന്നെ എന്റെ വിവാദപരമായ കാര്യങ്ങളുടെ വീഡിയോകള്‍ ഞാൻ കണ്ടു. അതിനൊക്കെ ഞാൻ മറുപടി തരുന്നതായിരിക്കും. പിന്നെ ഞാൻ ട്രോളുകളൊക്കെ കണ്ടു.
കുറെ എണ്ണം അടിപൊളിയായിട്ടുണ്ട്, ചിരിച്ചു. പിന്നെ ആ സമയത്ത് പോലും തന്നെ സ്‍നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ടായിരുന്നു. കുറേ ആള്‍ക്കാര്‍ വ്യക്തിപരമായി മെസേജയച്ചു. ഞാൻ വോയിസ് മെസേജൊക്കെ കേട്ടു. ഇനിയും ഒരുപാട് കേള്‍ക്കാനുണ്ട്,വായിക്കാനുണ്ട്. നിങ്ങളോടും ദൈവത്തോടും ഞാൻ നന്ദി പറയുകയാണ് ഇപ്പോള്‍.
ഞാൻ ഫാൻസ് ആര്‍മിയെയൊക്കെ കണ്ടു. ആരാധകരല്ല, എന്റെ കൂട്ടുകാരും കുടുംബവുമാണ്. അങ്ങനെ കാണാനാണ് തനിക്ക് താല്‍പര്യമെന്നും ലൈവ് വീഡിയോയില്‍ അനിയൻ മിഥുൻ വ്യക്തമാക്കി
മത്സരാര്‍ഥികള്‍ക്ക് ഒരു ടാസ്‍ക് നല്‍കിയായിരുന്നു മോഹൻലാല്‍ മിഥുന്റെ എവിക്ഷൻ പ്രഖ്യാപിച്ചത്. ഒരുകൂട്ടം നാണയങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കുകയായിരുന്നു. സ്വന്തം മുഖം ചിത്രീകരിക്കുന്ന നാണയങ്ങള്‍ ടാസ്‍കില്‍ 100 എണ്ണം ലഭിച്ചാല്‍ സേവ് ആകുമെന്നായിരുന്നു ടാസ്‍കിലെ വ്യവസ്‍ഥ. ഒടുവില്‍ 99 നാണയങ്ങളേ ലഭിച്ചുള്ളൂവെന്നതിനാല്‍ ഹൗസിന് പുറത്താകുകയായിരുന്നു അനിയൻ മിഥുൻ.