പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നിർമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ സ്ഥിതി വളരെ മോശമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
നിർമലിന്റെ മരണത്തിന് പിന്നാലെ മകനായ ബോണി കപൂർ, കൊച്ചുമകൾ ജാൻവി കപൂർ, ഖുഷി കപൂർ, ശിഖർ പഹാരിയ, ഷാനയ കപൂർ എന്നിവർ ലോഖണ്ഡ്‌വാലയിലെ കപൂർ കുടുംബ വീട്ടിലേയ്ക്ക് എത്തിയിരുന്നു.
നടനായ സഞ്ജയ് കപൂർ, നിർമാതാവ് ബോണി കപൂർ, റീന കപൂർ എന്നിവരാണ് മറ്റുമക്കൾ. അനിൽ, സഞ്ജയ്, ബോണി, മകൾ റീന കപൂർ. മൂന്ന് പേർ സിനിമാ മേഖലയിൽ എത്തിയെങ്കിലും റീന അതിന് തയാറായിട്ടില്ല. 2024 സെപ്റ്റംബറിൽ നിർമ്മൽ കപൂറിന്റെ 90-ാം ജന്മദിനം മുഴുവൻ കപൂർ കുടുംബവും ഒന്നിച്ചെത്തി ആഘോഷിച്ചിരുന്നു.