മഞ്ഞളിൽ കുളിച്ച് അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും; സോഷയ്ൽ മീഡിയയിൽ വൈറലായി വീഡിയോ

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാ​ഹാഘോഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുകയാണ് ഇപ്പോൾ. ഈ വേളയിൽ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെയും ഭാര്യ ടിന അംബാനിയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡയിയിൽ വൈറലാകുന്നത്.

മഞ്ഞ വസ്ത്രം ധരിച്ച് മഞ്ഞളിൽ കുളിച്ച് നിൽക്കുന്ന ഇരുവരുടെും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. അനിൽ അംബാനിയുടെ കൈകൾ പിടിച്ച് നൃത്തം ചെയ്യുകയും ഹൽദി ആഘോഷിക്കുകയും ചെയ്യുന്ന ടിന അംബാനിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

മുമ്പ് നടന്ന ആഘോഷത്തിലും ഇരുവരും ഏറെ ശ്രദ്ധ നേടിയിരുന്നു. മകൻ ആകാശ് അംബാനിക്കൊപ്പം നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾ, കുടുംബാം​ഗങ്ങൾ, ബോളിവുഡ് താരങ്ങൾ എന്നിവരെയാണ് മുകേഷ് അംബാനി പ്രീ വെഡ്ഡിം​ഗ് ആഘോഷത്തിന് ക്ഷണിച്ചത്.

വരുന്ന 12-ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം നടക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ഗർബ നൈറ്റ്, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളിൽ ബോളിവുഡ് താരങ്ങളാണ് പാട്ടും നൃത്തവുമായി നിറസാന്നിധ്യമായത്.

പോപ് താരമായ റിഹാനയെ 74 കോടി രൂപ നൽകി അംബാനി ചടങ്ങിൽ എത്തിച്ചിരുന്നു. 83 കോടി രൂപയെറിഞ്ഞാണ് ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി എത്തിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് ഇതു വരെ പൂർത്തിയായ ചടങ്ങുകളിൽ ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ് ഉൾപ്പടെയുള്ള വമ്പൻമാർ പങ്കെടുത്തിരുന്നു.

ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയിൽ ആഡംബര കപ്പലിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.

Vijayasree Vijayasree :