അമ്മയുടെ മകൾ തന്നെ;ജൂനിയർ നയൻന്താരയാകാൻ അനിഘ!

ബാലതാരങ്ങളായെത്തി മലയാളികളുടെ പ്രിയ നായികമാരായ ഒരുപാട് നടികൾ മലയാള സിനിമാറ്റിലുണ്ട്.അതുപോലെ ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനിഘ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിച്ച് മുന്നേറുകയാണ് താരം. ഭാവി തലമുറയിലെ താര നായികയായാണ് അനിഘയെ സിനിമാ ലോകം കണക്കാക്കുന്നത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അനിഘയുടെ ചിത്രങ്ങൾ വളരെപെട്ടെന്നാണ് വൈറലായി മാറിയത്. ഇപ്പോഴിതാ അനിഘയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രവും തരംഗം സൃഷ്ടിക്കുകയാണ്. രസകരമായൊരു വസ്തുത എന്തെന്നാല്‍ ചിത്രം കണ്ട ആരാധകരില്‍ മിക്കവരും ചൂണ്ടിക്കാണിക്കുന്നത് അനിഘയ്ക്ക് നയന്‍താരയുമായുള്ള സാമ്യതയാണ്.

ഏറ്റവും ശ്രദ്ധേയമാകുന്നത് ചിത്രത്തിന് കീഴിലായി വരുന്ന കമന്‍റുകളില്‍ നിറയെ “നയന്‍താരയെ പോലെ ഉണ്ടല്ലോ” എന്നാണ്. “ഇത് നയന്‍താര 2.0 ആണെന്നാണ് ചിലര്‍ പറയുന്നത്”. അത്തരം കമന്‍റുകള്‍ക്ക് അനിഘ മറുപടിയും നല്‍കുന്നുണ്ട്. ഇമോജികളിലൂടെയാണ് അനിഘ തന്‍റെ സന്തോഷം അറിയിക്കുന്നത്.

മലയാള ചിത്രം “കഥ തുടരുന്നു” എന്ന സിനിമയിലൂടെയായിരുന്നു അനിഘ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കുകയും ചെയ്ത്.താരത്തിന് അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള ചലച്ചിത്ര പുരസ്കാരവം നേടിയിട്ടുണ്ട്. കൂടാതെ “യെന്നെ അറിന്താല്‍, വിശ്വാസം” എന്നീ സിനിമകളില്‍ അജിത്തിന്‍റെ മകളായും അനിഘയെത്തി. വിശ്വാസത്തില് അജിത്തിന്റേയും നയന്‍താരയുടേയും മകളായാണെത്തിയത്. ജോണി ജോണി യെസ് അപ്പയാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.

anikha and nayanthara

Noora T Noora T :