കേരളം ഉള്ളം കൊണ്ട് കേട്ട ആ ശബ്ദ മാധുര്യം ഇനി സിനിമയിൽ ;ഒരൊറ്റ പാട്ടിലൂടെ അനന്യയുടെ ജീവിതവും വഴിത്തിരിവിൽ

ഈ വർഷം മലയാള സിനിമയിൽ ചലനം സൃഷ്ടിച്ച സിനിമകളിലൊന്നാണ് ഉയരെ. ചിത്രത്തിലെ ഗാനങ്ങൾക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘നീ മുകിലോ പുതുമഴമണിയോ…’ എന്നഗാനം അനന്യ പാടിയപ്പോള്‍ മലയാളികല്‍ ഒന്നടങ്കം ആ പാട്ടിന് താളം പിടിച്ച്‌ ഏറ്റെടുത്തു.

ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് മലയാളിയുടെ ഹൃദയം കവർന്ന താരമാണ് അനന്യ. ബെഞ്ചില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് അവള്‍ പാടിയപ്പോള്‍ നമ്മുടെയെല്ലാം ഹൃദയത്തിലൂടെയാണ് ഈ കൊച്ചു മിടുക്കിയുടെ സ്വരമാധുര്യം കടന്നു പോയത്. ജന്മനാ കാഴ്ച വൈകല്യമുള്ള അനന്യ ഒറ്റ പാട്ടിലൂടെയാണ് സൈബര്‍ ലോകത്തിന്റെ മനസ് കീഴടക്കിയത്. നിരവധിപേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്ന് പാടിയതിന് പിന്നാലെ ഇതായിപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഈ മിടുക്കി ഇനി സിനിമയില്‍ പാടും.

ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ തന്റെ സ്വപ്നം നിറവേറ്റുന്നത്. ബിജിപാലിന്റെ സംഗീതത്തിലാണ് അനന്യയുടെ സിനിമ അരങ്ങേറ്റം. ക്ലാസിലിരുന്ന് അനന്യ പാടുന്നതിന്റെ വിഡിയോ ആരോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ കൊച്ചു മിടുക്കി താരമായി മാറിയത്.

കണ്ണൂര്‍ വാരം സ്വദേശിയായ അനന്യ ധര്‍മ്മശാല മാതൃക അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വീട്ടിലെ റേഡിയോയില്‍ പാട്ട് കേട്ടാണ് അനന്യ ആദ്യമായി സംഗീതം പഠിച്ചത്. വീട്ടുകാരുടെയും അധ്യാപകരുടെ പൂര്‍ണപിന്തുണ അനന്യക്ക് ഉണ്ട്. കാഴ്ച ലഭിക്കാന്‍ ചികില്‍സയിലാണ് അനന്യ ഇപ്പോള്‍.

സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ അനന്യയുടെ ജീവിതം ഇപ്പോൾ മാറി മറഞ്ഞിരിക്കുകയാണ് . വീഡിയോ കണ്ട കണ്ട സംവിധായകൻ പ്രജേഷ് സെനും, ബിജിപാലും ചേർന്ന് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചു. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വേണ്ടി ചിത്രത്തിലെ ഒരു ഗാനം ഇവർ മാറ്റിവച്ചിരിക്കുകയാണ് . ഇതിനുപുറമേ , ഈ നീക്കത്തിന് പൂർണ്ണപിന്തുണയുമായി നടൻ ജയസൂര്യയും എത്തി.
അനന്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

ananya to cinema

Noora T Noora T :