സ്വന്തം വീട്ടില്‍ കിടക്കാന്‍ ഒരിടം നല്‍കണം…. അനന്യയുടെ വീടും വെള്ളത്തില്‍ മുങ്ങി! പ്രളയക്കെടുതിയില്‍ മനസ്സു മരവിച്ച് അനന്യ; ഫെയ്‌സ്ബുക്ക് ലൈവില്‍ നിശബ്ദമായി കരഞ്ഞ് അനന്യ
പ്രളയക്കെടുതിയുടെ നടുക്കം വിട്ടുമാറാതെ നടി അനന്യ. പ്രളയത്തിലൂടെ കടന്ന് പോയതിന്റെ നടുക്കത്തിലാണിപ്പോള്‍ അനന്യ. വെള്ളപൊക്കത്തില്‍ അനന്യയുടെ വീടും മുങ്ങി. കൊച്ചി പെരുമ്പാവൂരാണ് അനന്യയുടെ വീട്. അനന്യയുടെ വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മുങ്ങി. താഴത്തെ നിലയില്‍ നിന്നും ഒന്നാം നിലയിലേക്ക് വെള്ളം കേറിതുടങ്ങുകയും ചെയ്തതോടെ നടി ഇപ്പോള്‍ ആശ ശരത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 11 മണിക്കാണ് അനന്യ സുരക്ഷിത സ്ഥാനത്തെത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടി തനിക്ക് ഉണ്ടായ ദുരനുഭവെത്ത പറ്റി ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ 2 ദിവസമായി പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്റെ വീട് ഇപ്പോള്‍ വെള്ളത്തിലായി. മിനിറ്റുകള്‍ കെണ്ടായിരുന്നു വെള്ളം കേറിയത്. ഒന്നാം നില വരെ വെള്ളം കയറിയെന്നും അനന്യ പറയുന്നു.
എന്റെ ബന്ധുക്കളുടെ വീട്ടിലും വെള്ളം കയറി, ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലില്‍ എത്തിചേര്‍ന്നു. മനസ്സ് മരവിച്ച അവസ്ഥയിലാണ്. ഇനി മുന്നോട്ട് എങ്ങനെയാവുമെന്നറിയില്ല. വെള്ളപൊക്കത്തില്‍ അകപ്പെട്ടവര്‍ക്ക് അഭയം നല്‍കണം. സ്വന്തം വീട്ടില്‍ കിടക്കാനൊരു ഇടം കൊടുക്കാനുള്ള മനസ്സ് എല്ലാവരും കാണിക്കണമെന്നും അനന്യ അഭ്യര്‍ത്ഥിച്ചു.
Ananya about her flood experience