അത്ഭുതപ്പെടുത്തുന്ന തിരക്കഥ, കറകളഞ്ഞ അഭിനയം; കിഷ്കിന്ധാ കാണ്ഡത്തിനെ പ്രശംസിച്ച് ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി

ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തിനെ പ്രശംസിച്ച് ദേശീയ പുരസ്‌കാര ജേതാവ് സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി.

‘എന്തൊരു സിനിമ! അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം, എഡിറ്റ്, സംഗീതം, സൗണ്ട് ഡിസൈൻ, സിനിമാറ്റോഗ്രഫി, എല്ലാം ഒന്നിനൊന്ന് മികച്ചത് ഇത്രയും പൂർണ്ണമായ ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല..! കാണാതെ പോകരുത്!!’ എന്ന് ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, കിഷ്കിന്ധാ കാണ്ഡത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം.

ആസിഫ്‌ അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷൻറെ കാര്യങ്ങളെല്ലാം സംഭവിച്ചു. ഗുഡ് വിൽ എൻറർടെയിൻമെൻറ്‌സ്‌ ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിൻറെ കാര്യങ്ങളെല്ലാം സുഗമമായി നടന്നുവെന്നുമാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിരുന്നത്.

ഈ സിനിമ ചെയ്യാൻ എല്ലാവരും സമ്മതിക്കാനുള്ള ഒരു കാരണം തിരക്കഥയാണ്. ആദ്യം ക്ലൈമാക്സ് ആണ് തിരക്കഥാകൃത്ത് എഴുതുന്നത്. പിന്നീട് പുറകോട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഈ സ്ക്രിപ്റ്റ് കാണാപാഠം പഠിച്ചിട്ടുണ്ട് എന്നും ആസിഫ് അലിയും പറഞ്ഞിരുന്നു.

അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ്‌ – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട്‌ ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

Vijayasree Vijayasree :