നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’. ചിത്രം ഫെബ്രുവരി 15ന് പ്രദര്‍ശനത്തിന് എത്തും.
രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
an international local story release