ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ; ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീർക്കണ്ടത്; അധിക്ഷേപത്തിന് എതിരെ രൂക്ഷമായി പ്രതികരിച്ച് സ്നേഹ!!!

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും രൂക്ഷവിമർശങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിനിമ- സീരിയൽ താരം സ്നേഹയാണ് രംഗത്തെത്തിയിരിക്കുന്നത്.

സത്യഭാമ വിവരമില്ലാത്ത സ്ത്രീയാണെന്നും കറുപ്പും, കാക്കയും പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാൽ സുന്ദരിയ്ക്ക് താങ്ങാൻ പറ്റില്ലെന്നും സ്നേഹ പറയുന്നു. നിങ്ങൾ വെല്ലുവിളിക്കേണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണെന്നും അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ സ്നേഹ പറഞ്ഞു. നിങ്ങൾ പറഞ്ഞ കലാകാരന് വേണ്ടി താൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്ത് ജയിക്കാൻ പറ്റുമെങ്കിൽ ചെയ്ത് കാണിക്കൂവെന്നും സ്നേഹ പറഞ്ഞു.

ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:-

എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങൾ വെല്ലുവിളിക്കേണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..

നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു..ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാൻ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാൽ അത്രേം അബദ്ധം വേറൊന്നുമില്ല.. Rlv രാമകൃഷ്ണൻ എന്നകലാകാരനെ ഞങ്ങൾക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വർഷമായി നർത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേർക്കറിയാം???

ഒന്നും ആകാൻ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീർക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാൽ സുന്ദരിക്ക് താങ്ങാൻ പറ്റില്ല.. ഈ പോസ്റ്റ്‌ ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം.. എന്നായിരുന്നു സ്നേഹ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി കമ്മന്റുകളാണ് വരുന്നത്.

ഇത്രയും തരം താഴ്ന്ന ചിന്താഗതി വച്ചു പുലർത്തുന്ന അധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളെ ആലോചിച്ചു വിഷമം വരുന്നു..വരും തലമുറ കലയെയും യഥാർത്ഥ കലാകാരനെയും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്യുന്നവരാകട്ടെ എന്നാണ് നദി ശരണ്യ മോഹൻ കുറിച്ചത്. ഇവരെയൊക്കെ എങ്ങനെ കലാകാരി എന്ന് വിളിക്കും? മനസ്സിനു സൗന്ദര്യം ഇല്ലെങ്കിൽ പിന്നെ എന്ത് കല എന്ത് മോഹിനി? എന്നാണ് നടി സാധിക വേണുഗോപാൽ കുറിച്ചത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.

Athira A :