ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.
ഇപ്പോഴിതാ ഏതാനും നാളുകള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. ‘എന്റെ പാഷന്‍, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കില്‍ കരഞ്ഞെന്റെ ലൈഫ് തീര്‍ക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. എല്ലാവരും ചിന്തിക്കുമ്പോലത്തെ ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ആ ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും വലിയൊരു ദിനം. ആ സ്വപ്ന ജീവിതത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ആകെ എന്റെ കയ്യില്‍ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലന്‍സ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവര്‍ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്ന് പറഞ്ഞു.
എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ഞാനെന്നല്ല എന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഏതൊരു പെണ്‍കുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകില്‍ ഒന്നിനും കൊള്ളാത്തവള്‍ അല്ലെങ്കില്‍ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ചത് ഫാമിലി ആയിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു’, എന്നാണ് അമൃത സുരേഷ് പറഞ്ഞത്. ജോഷ് ടോക്കിലായിരുന്നു താരത്തിന്റെ പ്രതികരണം. ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചും അമൃത പറഞ്ഞിരുന്നു. ‘ഒരു സ്‌പെല്ലിംഗ് കറക്ഷന്‍ ആണ് എന്റെ ലൈഫ് മൊത്തത്തില്‍ മാറ്റിയത്. ഒഛണ എന്ന് ചിന്തിച്ച ഞാന്‍ ണഒഛ എന്ന് ചിന്തിച്ചു.
ആരാണ് ഞാനെന്ന ചോദ്യത്തില്‍ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോള്‍, ഇത്രയും പ്രശ്‌നങ്ങള്‍ അതിജീവിച്ച്, എന്റെ മകളെയും കയ്യില്‍ പിടിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരു ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു.
ആ അമൃതയല്ല ഇപ്പോള്‍. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാന്‍ ആരാണെന്ന് മനസിലാക്കിയ അമൃതയാണ്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകള്‍ ചെയ്തിട്ട് പരാജയം ഉണ്ടായാല്‍ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന് മനസിലാക്കി ശരിയാക്കാണ്ട് പരാജയം വരികയാണെങ്കില്‍ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാന്‍ എന്റെ ലൈഫില്‍ നിന്നും പഠിച്ചൊരു കാര്യമാണത്. അതാര്‍ക്കും സംഭവിക്കാതിരിക്കട്ടെ’എന്നും അമൃത സുരേഷ് കൂട്ടിച്ചേര്‍ത്തു.
അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. ഇതെല്ലാം അമൃത തീര്‍ത്തും നിഷേധിച്ചു. കോടതി നിശ്ചയിച്ച പ്രകാരമാണ് താന്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അമൃത സുരേഷ് വ്യക്തമാക്കി.
അനുവദിച്ചിട്ടും ബാല കുഞ്ഞിനെ കാണാന്‍ വന്നിട്ടില്ല എന്ന് അമൃത പറഞ്ഞു. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാരില്‍ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാല്‍ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അമൃതയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.