മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം.
മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്.
ഇപ്പോൾ അമൃതയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ സ്വപ്ന സാഫല്യം എന്ന നിലയിലാണ് അമൃത സന്തോഷം പങ്കു വെച്ചത്. എ ആർ റഹ്മാനെ നേരിൽ കണ്ട സന്തോഷമാണ് അമൃത പങ്കു വെയ്ക്കുന്നത്. അവസാനം ഇത് സംഭവിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം എന്നാണ്അമൃത എ.ആർ റഹ്മാനെ ടാഗ് ചെയ്ത് കൊണ്ട് കുറിച്ചത്.
നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അടുത്ത പാർട്ടിക്കുള്ള സമയമായി. പാട്ടുകാരൻ ശ്രീനിവാസനും ചിത്രത്തിലുണ്ട്. അദ്ദേഹത്തെ കുറിച്ചും പറയൂ, ഇനിയും മുന്നോട്ട് ഉയരങ്ങളിലേയ്ക്ക് പോകട്ട, നിങ്ങൾ വളരെ ഭാഗ്യവതിയാണ്, ഞങ്ങളുടെയൊന്നും സ്വപ്ന്തതിൽ പോലും ഇങ്ങനെ സംഭവിക്കില്ല. അങ്ങനെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇതാദ്യമായല്ല അമൃത എആർ റഹ്മാനെ കാണുന്നത്. ഇതിനു മുന്നേ ഒരിക്കൽ അദ്ദേഹത്തെ താരം കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് അമൃത ഒരുപാട് സംസാരിച്ചിട്ടുമുണ്ട്. ദുബായ് എക്‌സ്‌പോ നടക്കുന്ന സമയത്തായിരുന്നു അത്. അദ്ദേഹത്തിന്റെ മകളായ ഖദീജ അന്ന് പാടുന്നുണ്ടായിരുന്നു. അമൃത ഇരുന്നതിന്റെ മുന്നിലത്തെ സീറ്റിലായിരുന്നു റഹ്മാൻ ഇരുന്നത്.
അതൊരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അന്ന് അമൃത പറഞ്ഞിരുന്നു. മാത്രമല്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അതെന്നും അന്ന് അമൃത പറഞ്ഞിരുന്നു. റഹ്മാനെ കണ്ട സന്തോഷം മാത്രമല്ല, പാട്ടുകാരൻ ശ്രീനിവാസിനെ എയർപോർട്ടിൽ വെച്ച് കണ്ടതും അമൃത ഷെയർ ചെയ്തിരുന്നു. അപ്രതീക്ഷിത കണ്ടു മുട്ടലുകൾകളാണിതെന്നും താങ്കളെ കണ്ടതിൽ ഞാൻ അനുഗ്രഹീതയായെന്നും അമൃത പറഞ്ഞു.
അതേസമയം അമൃതയുടെ വ്യക്ത ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടൻ ബാലയുമായി വേർപിരിഞ്ഞതും സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നതെല്ലാം വാർത്തയായിരുന്നു. അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് ഗോപി സുന്ദർ അമൃതയുമായി വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയിരുന്നത്.
ഇരുവരും പരസ്പരം ഇൻസ്റ്റയിൽ അൺഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു.
‘ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, എന്നാണ് അമൃത കുറിച്ചത്.