‘മൈ ഗേൾ ഈസ് ബാക്ക് ഹോം, ലവ് യൂ…’, ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കെത്തി അമൃത സുരേഷ്; തന്നെ കുറിച്ച് അന്വേഷിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ​ഗായിക

മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമൃതയുടെയും ബാലയുടെയും ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.

പിന്നാലെ ബാലയും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങൾ വിശദീകരിച്ച് രം​ഗത്തെത്തിയിരുന്നു. ബാലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചായിരുന്നു അമൃത പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് സഹോദരി അഭിരാമി സുരേഷ് എത്തിയത്.

ആശുപത്രിയിൽ നിന്നും കാർഡിയാക് ഐസിയുവിലേക്ക് സ്‌ട്രെച്ചറിൽ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായില്ലേ’ എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്.

കാർഡിയാക് ഐസിയുവിന് മുന്നിൽ നിന്നുള്ള ചിത്രമായതിനാൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയർന്നു. എന്നാൽ പോസ്റ്റ് വാർത്തയായതിന് പിന്നാലെ അഭിരാമി അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ശേഷമുള്ള അമൃതയുടെ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.

‘മൈ ഗേൾ ഈസ് ബാക്ക് ഹോം, ലവ് യൂ…’ എന്ന് പറഞ്ഞ് അമൃതയുടെ സുഹൃത്താണ് ചിത്രം സഹിതം പങ്കുവെച്ച് എത്തിയത്. കൂട്ടുകാരിയുടെ പോസ്റ്റ് സ്‌റ്റോറിയാക്കി തനിക്ക് സ്‌നേഹം നൽകിയ എല്ലാവരോടും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത. എല്ലാവർക്കും നന്ദി, എന്നെ കുറിച്ച് അന്വേഷിച്ചർക്കും നിങ്ങളുടെ പ്രാർഥനകൾക്കും നന്ദി എന്നുമായിരുന്നു അമൃത പറഞ്ഞിരിക്കുന്നത്.

അതേ സമയം ഗായികയുടെ നെഞ്ചിൽ ബാൻഡ് എയിഡ് ഒട്ടിച്ചത് പോലെയാണ് ചിത്രത്തിൽ കാണുന്നത്. ഇതോടെ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉയരുകയാണ്. 2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.

ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നും താരം വീഡിയോയിൽ പറഞ്ഞു.

Vijayasree Vijayasree :