അമൃത എവിടെയായിരുന്നു? ഒന്നര മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി ​ഗായിക; കുടുംബം ചെയ്‌തത്‌ കണ്ടോ?

ഗായിക അമൃത സുരേഷും കുടുംബവും മലയാളികളുടെപ്രിയപ്പെട്ടവരാണ്. നാളുകളായി അമൃത വിദേശ യാത്രയിലായിരുന്നു. ഇപ്പോഴിതാ ഒന്നര മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ​ഗായിക അമൃതയ്ക്ക് വമ്പൻ സ്വീകരണം ഒരുക്കിയിരിക്കുകയാണ് കുടുംബം. മകൾ പാപ്പുവും അമ്മയും അഭിരാമിയും ചേർന്നാണ് അമൃതയെ സ്വീകരിച്ചത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ അഭിരാമിയാണ് സന്തോഷ വിഡിയോ പോസ്റ്റ് ചെയ്തത്.

കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി നേതൃത്വം നൽകിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് അമൃത സുരേഷ് അമേരിക്കയിൽ പോയത്. ഇത്ര നീണ്ട നാൾ അമൃത പാപ്പുവിനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായിട്ടാണ് എന്നാണ് അഭിരാമി വിഡിയോയിൽ പറയുന്നത്. മകൾക്കു വേണ്ടി ജീവിക്കുന്ന വളരെ സ്ട്രോങ്ങും ഇൻഡിപെൻഡന്റുമായ അമ്മയാണ് അമൃതയെന്നും അഭിരാമി പറയുന്നു. ലിഫ്റ്റിനു മുന്നിൽ അമ്മയെ ആവേശത്തോടെ കാത്തിരിക്കുന്ന പാപ്പുവിനെയാണ് വിഡിയോയിൽ കാണുന്നത്. തുടർന്ന് കെട്ടിപ്പിടിച്ചും ഉമ്മ നൽകിയുമാണ് പാപ്പു അമ്മയെ വരവേറ്റത്.

അതേസമയം തന്നെ അമൃതയെ ആരതി ഉഴിഞ്ഞാണ് അമ്മ വീട്ടിലേക്ക് സ്വീകരിച്ചത്. ദൃഷ്ടിദോഷം മാറാൻ ദൃഷ്ടി ഉഴിയുന്നതും വിഡിയോയിലുണ്ട്. പിന്നാലെ പാപ്പുവിന് പെട്ടിനിറയെ സമ്മാനവുമായി എത്തിയ അമ‍ൃത മകൾക്ക് അതെല്ലാം നൽകുന്നതും വിഡിയോയിലുണ്ട്. മാത്രമല്ല അമ്മ തയ്യാറാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന അമൃതയുടെ സന്തോഷവും വിഡിയോയിൽ കാണാം. ചിക്കനും മേനും ഉൾപ്പടെ ​ഗംഭീര സദ്യയും അമൃതയ്ക്കായി അമ്മ ഒരുക്കിയിരുന്നു.

Vismaya Venkitesh :