മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാലയുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴും സന്തോഷകരമായ ജീവിതം നയിക്കാൻ ശ്രമിക്കുകയാണ് അമൃത. മാത്രവുമല്ല പലപ്പോഴും അമൃതയും അഭിരാമിയും തങ്ങളുടെ സന്തോഷം കണ്ടെത്തുന്ന വേദികളിൽ പാടുമ്പോഴാണ്. സ്റ്റേജില്‍ നിന്നും നല്ല അനുഭവങ്ങള്‍ ലഭിക്കുമ്പോള്‍ മനസ് നിറയാറുണ്ടെന്ന് ഇവർ പറയാറുണ്ട്.
ഇപ്പോഴിതാ അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് അമൃത വാചാലയാകുകയാണ് അമൃത. കണ്ണാന്തുമ്പീ എന്ന ഗാനം പാടുമ്പോള്‍ സദസും അമൃതയ്‌ക്കൊപ്പം പാടുകയായിരുന്നു. മാത്രമല്ല അമൃത ഒരു വരി തുടങ്ങുമ്പോള്‍ അത് മുഴുമിപ്പിക്കുന്നത് ഓഡിയന്‍സായിരുന്നു.
ഈ പരിപാടിയിൽ അമൃത പാടുന്ന വീഡിയോ താരം തന്നെ പങ്കുവെച്ചിരുന്നു. പിന്നാലെ എന്ത് രസമാണ് നിങ്ങള്‍ പാടുന്നത് കേള്‍ക്കാനെന്നായിരുന്നു അമൃത പറഞ്ഞത്. ഇതോടെ ഒരോര്‍മയും കൂടെയാവാമെന്ന് പറഞ്ഞ് വീണ്ടും പാട്ട് പാടുകയും ചെയ്തു അമൃത.
അതേസമയം ഓ യൂനിവേഴ്‌സ്, ഈ സന്തോഷത്തിന് നന്ദിയെന്നുമായിരുന്നു വീഡിയോ പങ്കുവെച്ച് അമൃത കുറിച്ചത്. എന്നും സന്തോഷത്തോടെയിരിക്കൂയെന്നും ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നും നിങ്ങളെ ഇങ്ങനെ കാണാനാണ് ഇഷ്ടം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.