ഭക്ഷണം പോലും വാരി കൊടുക്കണം, 24 മണിക്കൂറും ഇവളോട് സ്നേഹം കാണിക്കണം, ഭാര്യയിൽ കാണുന്ന ഗുണങ്ങൾ ഇവയാണെന്ന് ബാല, മറുപടിയുമായി അമൃതയും; വീഡിയോ വൈറൽ

നടൻ ബാലയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തയാകാറുണ്ട്. ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം കഴിച്ചത് . അമൃത പങ്കെടുത്ത റിയാലിറ്റി ഷോയില്‍ ഗസ്റ്റായി ബാല എത്തിയതോടെയാണ് ഇരുവരും പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലുമെത്തി. എന്നാല്‍ 2015 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. 2019ല്‍ ഔദ്യോഗികമായി ബാലയും അമൃതയും വിവാഹ ബന്ധം പിരിഞ്ഞു.

വിവാഹ ജീവിതത്തിലേക്ക് എത്തിയതോടെ ഗായിക എന്ന പദവിയിൽ നിന്നും അമൃത കുറച്ച് നാൾ മാറി നിന്നു. വിവാഹ മോചിതയായ അമൃത തിരികെ പാട്ടിലേക്ക് എത്തി. ഇപ്പോൾ മകളും കരിയറുമാണ് അമൃതയ്ക്ക് ഏറെ പ്രിയപ്പെട്ടത്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല രണ്ടാമതൊരു വിവാഹം കഴിക്കുകയും ചെയ്തു. അതിന് ശേഷം ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും ബാല സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്

ബാലയും മുൻ ഭാര്യയും വേർപിരിഞ്ഞുവെങ്കിലും ഇവരുടെ പഴയകാല കഥകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇവരുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്

വിവാഹശേഷം പ്രണയ കാലത്തുണ്ടായിരുന്ന സ്നേഹം ബാലയ്ക്ക് ഉണ്ടായിരുന്നില്ല എന്ന് ഒരിക്കൽ കൈരളി ടിവിക്ക് നലകിയ അഭിമുഖത്തിൽ ഇവർ പറയുകയുണ്ടായി. അഭിമുഖത്തിനിടയിൽ പലപ്പോഴും ഭാര്യയെ കളിയാക്കുന്ന തരത്തിലുള്ള വാക്കുകളും ബാല പങ്കിടുന്നുണ്ട്. ഇരുവരുടെയും രസകരമായ സംഭാഷണം അടങ്ങുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിറയുന്നത്. ബാലയുടെ വാക്കുകൾക്ക് അൽപ്പം വിമർശനം ലഭിക്കുമ്പോഴും പിന്തുണ നൽകിയും ആളുകൾ എത്തുന്നുണ്ട്. അതേസമയം ഇരുവരും എടുത്തത് നല്ല തീരുമാനം ആയിരുന്നു എന്നും ഒരു പക്ഷം അഭിപ്രായപ്പെടുന്നു.

വെരി ടാലന്റഡ് സിംഗർ, പൊട്ടൻഷ്യൽ ഉള്ള പെണ്ണാണ് ഇവൾ. വീടൊക്കെ വളരെ ഭംഗിയായി നോക്കും അതൊക്കെ താൻ ഇവളിൽ കാണുന്ന ഗുണങ്ങൾ ആണെന്ന് ബാല വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം കുറച്ചു മടിയുള്ള കൂട്ടത്തിൽ ആണ് പുള്ളിക്കാരിയെന്നും ലോകത്തിൽ ആരും ഉപദേശിക്കുന്നത് ഇവൾക്ക് ഇഷ്ടമല്ല എന്ന് ബാല പറയുന്നു. എന്നാൽ ലേസി ആകേണ്ട സമയങ്ങളിൽ മാത്രമാണ് താൻ മടി കാണിക്കുന്നതെന്നാണ് അമൃത നൽകിയ മറുപടി.

ആദ്യം വഴക്കൊന്നും, തന്നെ പറഞ്ഞിട്ടില്ല വലിയ സ്നേഹം ആയിരുന്നു. കല്യാണത്തിന് ശേഷമാണ് ഇത് ഇങ്ങനെ ആയത്. ആദ്യം എന്തൊരു സ്നേഹം ആയിരുന്നു, ഇപ്പോൾ സ്നേഹം പോയിട്ട് ഒന്നുമില്ല എന്നാണ് ഗായിക അഭിമുഖത്തിനിടയിൽ പറയുന്നത്. ഇവളെ ഞാൻ വിട്ടിട്ട് പോയി ഭക്ഷണം കഴിച്ചാൽ അത് വിഷയം ആകും. 24 മണിക്കൂറും ഞാൻ ഇവളോട് സ്നേഹം കാണിക്കണം. ഭക്ഷണം പോലും വാരി കൊടുക്കണമെന്നാണ് നടൻ പറയുന്നത്.

എല്ലാ ദിവസവും പോട്ടെ എന്ന് വയ്ക്കാം. എന്നാൽ പിറന്നാൾ ദിനമല്ലേ നമ്മൾ കൂടെയിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു, വാരി കൊടുക്കേണ്ടത്. എന്നാൽ ആ ദിവസം വരെ തന്നെ കൂട്ടാതെ പോയി ഭക്ഷണം കഴിച്ചു എന്നും ഗായിക പറയുന്നുണ്ട്. എന്നാൽ തനിക്ക് വിശന്നിട്ടാണ് താൻ അപ്പുറത്തെ വീട്ടിൽ പോയി കഴിച്ചതെന്നാണ് നടൻ നൽകിയ മറുപടി. ജീവിതത്തിലെ ഏറ്റവും വലിയ പരാതി ഇതാണെന്നും ബാല പറയുമ്പോൾ പലപ്പോഴും തനിക്കുള്ള ഭക്ഷണം എടുത്തുകൊണ്ടുവരുമ്പോഴേക്കും കക്ഷി കഴിച്ചിട്ട് പോയിട്ടുണ്ടാകും അത് ഒരുപാട് സങ്കടം ആകും എന്നും ഗായിക വ്യക്തമാക്കി.

അതേസമയം ഇരുവരുടെയും സംഭാഷണങ്ങൾക്ക് നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകർ നൽകുന്നത്. ഒരു കൂട്ടർ നടനെ പിന്തുണയ്ക്കുമ്പോൾ മറുകൂട്ടർ നിങ്ങൾ പിരിഞ്ഞത് നന്നായി. ഒട്ടും മനസിലാക്കാത്ത രണ്ടുപേർ എന്നാണ് പറയുന്നത്. ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി പറയുന്ന പങ്കാളിയുടെ കൂടെ ജീവിക്കാൻ ആർക്കും തോന്നില്ല എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Noora T Noora T :