ഒരുപാട് വേദനകൾക്കപ്പുറം ഇന്ന് സന്തോഷകരമായി തന്റെ കരിയർ നോക്കി ജീവിക്കുകയാണ് അമൃത സുരേഷ്. മകളും അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോഴിതാ ഏതൊരു വേദനയും മറക്കാന്‍ കഴിയുന്ന നല്ല ഒരു റെമഡി ഏതാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഇപ്പോള്‍ അമൃത സമൂഹ മാധ്യമത്തിലൂടെ പറയുന്നത്.
നിലവിൽ അമൃത മ്യൂസിക് ഷോകളും , സ്‌റ്റേജ് പരിപാടികളുമൊക്കെയായി തിരക്കിലാണ്. എന്നാല്‍ അതിനിടയിലും ചില വേദനകള്‍ ഉണ്ടെന്ന് തന്നെയാണ് ഇപ്പോഴും വ്യക്തമാകുന്നത്. പക്ഷേ എല്ലാം വേദനയ്ക്കും ഉള്ള ഒരു മരുന്ന് കണ്ടെത്തിയിരിക്കുകയാണ് അമൃത. അത് മറ്റൊന്നുമല്ല നിറഞ്ഞ ഒരു ചിരിയാണ് അത്.
‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവര്‍ഫുളും ആയിട്ടുള്ള മരുന്ന്.”
”ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നില്‍ക്കു, കാരണം കൂടുതള്‍ തിളക്കമുള്ള ദിവസങ്ങള്‍ മുന്നിലുണ്ട്’ ” എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്ന ഹാഷ് ടാഗോടുകൂടെയാണ് അമൃത ഈ ഫോട്ടോ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.