സോഷ്യൽ മീഡിയ ഭരിക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. യുവതലമുറയെ മാത്രമല്ല പഴഞ്ചൻ ചിന്താഗതികളിൽ നിന്നും പലരെയും അടിച്ചോടിച്ച് പുരോഗമന പാതയിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമങ്ങൾക്ക് വളരെയധികം സാധിച്ചു. ഇതിനിടയിൽ മനുഷ്യരെ വേർതിരിക്കപ്പെട്ടിരുന്ന പല അതിർവരമ്പുകളും തച്ചുടയ്ക്കാനും സാധിച്ചിട്ടുണ്ട്.
അതിൽ ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നത് ലൈംഗികത ചർച്ച ചെയ്യുന്നതിനാണ്. “സെക്സ്” എന്ന വാക്ക് ഇന്നും അറപ്പോടെയും നാണത്തോടെയും പറയുന്ന സമൂഹമുണ്ട് . അതിനിടയിലേക്ക് സ്വവർഗ്ഗരതി ചർച്ചയാകുന്ന സിനിമകൾ എത്തുമ്പോൾ സമൂഹം എത്തരത്തിൽ സ്വീകരിക്കും എന്നതാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
ബ്ലൂ ഈസ് ദി വാർമെസ്റ്റ് കളർ പോലെ ലോകോത്തര നിലവാരത്തിൽ ധാരാളം സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്നും മലയാളത്തിൽ എടുത്തുപറയാൻ സ്വവർഗ്ഗരതി സിനിമകളില്ല . ഗേ സെക്ഷുവൾ സിനിമകൾ മലയാളത്തിൽ ഓളം സൃഷ്ടിച്ചിരുന്നു. നിവിൻ പോളി റോഷൻ മാത്യു പ്രണയം മനോഹരമായി കാണിച്ച മൂത്തോനും മികച്ച വിജയം നേടിയിരുന്നു.
എന്നാൽ, ഇപ്പോൾ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ് ആണ്. സിനിമ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്.
സന്ദീപ് ആറിന്റെ നിർമാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താൻ പോകുന്നത്. ഉണ്ണി മടവൂർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂറാണ്. സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ശ്രെദ്ധയാണ് സിനിമയുടെ ട്രൈലെറിനു ലഭിച്ചിരിക്കുന്നത്. മറ്റുള്ള സിനിമകളിൽ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് സംവിധായകനായ അശോക് ആർ നാഥ് ഏറ്റെടുത്തിരിക്കുന്നത്.
സ്വവർഗാനുരാഗത്തെ പറ്റി ഒരുപാട് വിവാദങ്ങളും ചർച്ചകളും നടക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി ഒരു ടീം പ്രേഷകരുടെ മുമ്പാകെ എത്താൻ പോകുന്നത്. റോണി റാഫേലാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാനകി സുധീർ, അമൃത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ വളരെ മുമ്പ് തന്നെ ജനശ്രെദ്ധ ആകർഷിച്ചിരുന്നു.
മോഹൻലാലിന്റെ മിഴികൾ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ കൂടിയാണ് അശോക് ആർ നാഥ്. കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികൾ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉള്ള സംഭവങ്ങളാണ് ചലചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ ഒട്ടുമിക്ക ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.
about ammayariyathe