അമ്മ വളരെ വലിയ പ്രതിസന്ധിയിൽ… മോഹൻലാലിനും സ്ഥാനം ഒഴിയേണ്ടി വരും?, സംഘടനാപദവിയിൽ താൽപര്യമില്ലെന്ന് ജ​ഗദീഷ്

നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രഞ്ജിത്തും രാജി വെച്ചിരുന്നു. പിന്നാലെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തിരികൊളുത്തിയത്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ അമ്മയ്ക്കകത്ത് തന്നെ പൊട്ടിത്തെറി നടക്കുകയാണ്.

ഇതിനോടകം തന്നെ നിരവധി താരങ്ങൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ ‘അമ്മ’ പ്രസി‍‍ഡൻ്റ് പദവി വഹിക്കുന്ന മോഹൻലാൽ ഇക്കാര്യങ്ങളിലെല്ലാം മൗനം പാലിക്കുകയാണ്. ഇതിവരെയും ഇതേ കുറിച്ച് ഒരക്ഷരവും അ​ദ്ദേഹം സംസാരിച്ചിട്ടില്ല. മോഹൻലാലിലും സ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. സംഘടനാ നേതൃത്വം ഒഴിയുന്നതുമായി ബന്ധപ്പെട്ട് മോഹൻലാൽ ഉപദേശം തേടിയിട്ടുണ്ടെന്നും വിവരമുണ്ട്.

വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ ഇപ്പോൾ കടന്ന് പോകുന്നത്. ഈ വേളയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരാനോ സംഘടനയിലെത്തി ഒരി മീറ്റിംങ് സംഘടിപ്പിക്കാനോ മോഹൻലാലിന് കഴിഞ്ഞിട്ടില്ല. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കുമെന്ന വിവരവും പുറത്തെത്തിയിരുന്നുവെങ്കിലും അത് പിന്നീട് മാറ്റിവെച്ചുവെന്ന് അറിയിക്കുകായയിരുന്നു. മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചെന്നാണ് വിവരം.

ഈ സാഹചര്യത്തിൽ ഓൺലൈൻ മീറ്റിംങ് വേണ്ടായെന്നും നേരിട്ട് തന്നെ യോ​ഗത്തിൽ പങ്കെടുക്കണമെന്നുമാണ് മോഹൻലാലിന്റെ തീരുമാനം. മോഹൻലാൽ ആരെയാണ് ഈ പേടിക്കുന്നത്, കൃത്യമായ ഒരു മറുപടി അദ്ദേഹത്തിൽ നിന്നും ലഭിക്കാത്തത് എന്താണെന്നെല്ലാം സേഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നുണ്ട്.

ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോൾ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമാണ്. തുടക്കം മുതൽ തന്നെ വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയ ജ​ഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്.

എന്നാൽ, രണ്ടാം വരവിൽ ധാരാളം സിനിമകളുള്ള ജഗദീഷിനു സംഘടനാപദവിയിൽ അത്ര താൽപര്യമില്ല. അമ്മ ആസ്ഥാനം എറണാകുളത്തായതിനാൽ അവിടെയെത്തി പ്രവർത്തിക്കണമെന്നതും അസൗകര്യമാണ് എന്നാണത്രേ അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നുള്ള വിവരവും പുറത്തെത്തുന്നുണ്ട്.

മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയ്ക്കെതിരെയും ചില പരാമർശങ്ങൾ വന്നതിനാൽ പൊതുസ്വീകാര്യത കുറവാണ്. ഇന്നത്തെ ഈ സാഹചര്യങ്ങളിൽ ജനറൽ സെക്രട്ടറി ഒരു സ്ത്രീയെ നിയമിക്കണമെന്ന വാദവും ഒരു വിഭാ​ഗം ഉയർത്തുന്നുണ്ട്. എ്നനാൽ എക്സിക്യൂട്ടീവ് യോഗം കൂടിയാൽ മാത്രമേ ഇതിനെല്ലാമുള്ള വ്യക്തത വരുത്താൻ സംഘടനയ്ക്ക് കഴിയൂ.

കഴിഞ്ഞ ദിവസമായിരുന്നു ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റായ യുവതി രം​ഗത്തെത്തിയിരുന്നത്. ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വെച്ച് സിനിമയിൽ ചാൻസ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീ ഡിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. വീട്ടിൽ നിർമാതാവ്, കൺട്രോളർ തുടങ്ങിയവർ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോൾ എടുക്കാം എന്നാണ് ബാബുരാജ് പറഞ്ഞത്.

അവിടെ വെച്ചായിരുന്നു പീഡനം നടന്നത്. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒരിക്കലും അതിന് അർഹനല്ല എന്ന് വെളിപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താനിത് പറയുന്നതെന്നുമാണ് യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങലോട്പറഞ്ഞത്.

Vijayasree Vijayasree :