കുട്ടിക്കാലത്തെ നെറ്റ്‌വർക്ക് കഥയുമായി അമിതാഭ് ബച്ചൻ!

ബോളിവുഡിന്റെ സൂപ്പർ താരം അമിതാഭ് ബച്ചൻ ആളൊരു കോമഡീയനാണ്.സ്ഥിരം തന്റെ ട്വിറ്ററിലൂടെ എന്തെങ്കിലുമൊക്കെ തമാശ താരം പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി താരം പങ്കുവെച്ച ഒരു ട്വീറ്റാണ് ജനശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നത്.പണ്ട് 3ജിയും 4ജിയും ഇല്ലാത്ത കാലത്ത് നെറ്റ്‌വര്‍ക്ക് കിട്ടിയ കഥയുമായാണ് ബച്ചൻ എത്തിയത്.

‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3ജി, 4ജി, 5ജി തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമെല്ലാമായിരുന്നു. ഇവരില്‍ നിന്നുള്ള ഒരൊറ്റ അടി മതി ഏത് നെറ്റ്‌വര്‍ക്കുമായി ഞങ്ങള്‍ക്ക് കണക്റ്റ് ചെയ്യാന്‍.’ ഇതായിരുന്നു ബച്ചന്റെ 3302-ാം ട്വീറ്റ്.ട്വീറ്റിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം സെല്‍ഫിയുടെ ഹിന്ദി വാക്ക് കണ്ടെത്താന്‍ ബച്ചന്‍ നടത്തിയ ശ്രമവും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.

amithabh bachchan’s tweets about his childhood internet

Sruthi S :