അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍

ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. താരത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില ആരാധകര്‍ ജന്മദിനം ആഘോഷിക്കാന്‍ മുംബൈയില്‍ ജല്‍സയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിലെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ ഒട്ടേറെ ആരാധകരാണ് ബിഗ്ബിയ്ക്ക് നേരിട്ട് ആശംസകള്‍നേരാന്‍ വീടിനുമുന്നില്‍ തടിച്ചുകൂടിയത്. ഇവരെ നേരിട്ട് അഭിസംബോധനചെയ്ത താരം ആശംസകള്‍ക്ക് നന്ദിയും അറിയിച്ചു. മരുമകള്‍ ഐശ്വര്യറായ്‌യും ചെറുമകള്‍ നവ്യ നന്ദയും ബച്ചനോടൊപ്പമുണ്ടായിരുന്നു.

‘ഊന്‍ചായ്’ ആണ് ബച്ചന്റെ ഒടുവിലിറങ്ങിയ ചിത്രം. ദീപിക പദുകോണും പ്രഭാസിനുമൊപ്പമുള്ള ‘പ്രോജക്ട് കെ’, റിബു ദാസ്ഗുപ്ത സംവിധാനംചെയ്യുന്ന ‘സെക്ഷന്‍ 84’ എന്നിവയാണ് താരത്തിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങള്‍.

32 വര്‍ഷത്തിനുശേഷം ബച്ചനും രജനീകാന്തും ഒരുമിക്കുന്ന ടി.ജെ. ജ്ഞാനവേല്‍ ചിത്രം ‘തലൈവര്‍ 170’യാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

Vijayasree Vijayasree :