ഈ സാമ്പത്തിക വർഷത്തിൽ 120 കോടി രൂപ നികുതി അടച്ച് അമിതാഭ് ബച്ചൻ. 350 കോടിയാണ് ഈ വർഷത്തെ ബച്ചന്റെ വരുമാനം. ഇതോടെ നികുതി അടയ്ക്കുന്ന കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് നടൻ. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നികുതിയടച്ച താരം ഷാരൂഖ് ഖാൻ ആയിരുന്നു.
92 കോടി രൂപയായിരുന്നു നടൻ അടച്ചത്. 71 കോടി രൂപയായിരുന്നു ബച്ചൻ കഴിഞ്ഞ സാമ്പത്തിക വർഷം അടച്ച നികുതി. വിജയ് 80 കോടിയും സൽമാൻ 75 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്.
42 കോടി രൂപയാണ് അജയ് ദേവ്ഗൺ നികുതി അടച്ചത്. രൺബിർ കപൂർ 36 കോടി രൂപ നികുതി അടച്ചു. ഹൃത്വിക് റോഷൻ 28 കോടി രൂപയും അടച്ചിട്ടുണ്ട്.
ടെലിവിഷൻ പരിപാടിയായ കോൻ ബനേഗ ക്രോർപതി, സിനിമകൾ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ എന്നിവയാണ് അമിതാഭ് ബച്ചന്റെ വരുമാന മാർഗങ്ങൾ.