മകന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ആമിർ ഖാൻ. തീയേറ്റർ നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്കെത്തിയ മകന്‍ ജൂനൈദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന്‍ അമീര്‍ ഖാന്‍.
ജുനൈദിന്റെ അഭിനയം കണ്ട് താന്‍ വളരെയധികം സന്തോഷവാനാണെന്നും ശരിയായ തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നുമാണ് അമീറിന്റെ വാക്കുകള്‍. എന്നാല്‍ മകന്‍ സിനിമയിലേക്കെത്തുമ്പോൾ അമീര്‍ ഒരു നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. മകന്‍ സ്‌ക്രീന്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിക്കണമെന്നാണ് അമീറിന്റെ ആവശ്യം.
താന്‍ സ്‌ക്രീന്‍ ടെസ്റ്റുകളില്‍ വിശ്വസിക്കുന്ന ആളാണെന്നും അതുകൊണ്ടുതന്നെ മകന്‍ സ്‌ക്രീന്‍ ടെസ്റ്റ് വിജയിക്കണമെന്നത് നിര്‍ബന്ധമാണെന്നും അമീര്‍ പറയുന്നു. വിജയിച്ചാല്‍ അവന്‍ സിനിമയിലുണ്ടാകും അല്ലെങ്കില്‍ ഉണ്ടാകില്ല, അമീര്‍ പറഞ്ഞു.
ലോസ് ആഞ്ചലസിലെ അമേരിക്കന്‍ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ട്‌സിന്‍ രണ്ട് വര്‍ഷം തീയറ്റര്‍ അഭിനയം പൂര്‍ത്തിയാക്കിയ ജുനൈദ് മൂന്ന് വര്‍ഷമായി തിയറ്റര്‍ രംഗത്ത് സജീവമാണ്. ക്യാരക്ടര്‍ വേഷം ചെയ്യുന്ന ഒരു നടനായി മകനെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും നായക കഥാപാത്രങ്ങളെക്കാള്‍ കൂടുതല്‍ താന്‍ ഇഷ്ടപ്പെടുന്നത് ക്യാരക്ടര്‍ വേഷങ്ങളാണെന്നും അമീര്‍ പറഞ്ഞു. ‘എന്റെ സിനിമകള്‍ പുറത്തുവരുമ്പോൾ സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ച് എന്നെ അഭിസംബോധന ചെയ്യുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ചെയ്ത വേഷം ആളുകളിലേക്കെത്തി എന്നതിന്റെ തെളിവാണത്’, അമീര്‍ പറഞ്ഞു.
amirkhan about his son