ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേഹം. സിനിമാ ജീവിതത്തെ പോലെ തന്നെ ആമിർ ഖാന്റെ വ്യക്ത ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അറുപതാം വയസിൽ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ.
തന്റെ പ്രൊഡക്ഷൻ ഹൗസായ ആമിർ ഖാൻ പ്രൊഡക്ഷൻസിലെ ജീവനക്കാരിയായ ഗൗരി സ്പ്രാറ്റുമായി ആണ് നടൻ പ്രണയത്തിലായിരിക്കുന്നത്. നടന്റെ 60-ാം ജന്മദിനാഘോഷങ്ങൾ മുംബൈയിൽ വെച്ച് നടന്നിരുന്നു. ഈ വേളയിലാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് പ്രണയം പരസ്യപ്പെടുത്തുന്നത്.
ഒരു വർഷമായി താൻ ഗൗരി സ്പ്രാറ്റുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നും എന്നാൽ 25 വർഷത്തിലേറെയായി അവരെ അറിയാമെന്നും നടൻ പറയുന്നു. ആറ് വയസ്സുള്ള ഒരു മകനും ഗൗരിയ്ക്കുണ്ട്. ബെംഗളൂർ സ്വദേശിയാണ് ഗൗരി. എന്നാൽ ഗൗരിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവ പോസ്റ്റ് ചെയ്യരുതെന്നും താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
നേരത്തെ തന്നെ നടൻ ഗൗരിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ൽ വിവാഹിതരായ ഇവർ 2002 ൽ വേർപിരിഞ്ഞു. 2001 ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005 ൽ ഇവർ വിവാഹിതരായി. 2021 ൽ ഈ ബന്ധവും വേർിപിരിഞ്ഞു.
അതേസമയം, താരത്തിന്റെ അറുപതാം ജന്മദിനത്തിനോടനുബന്ധിച്ച് 22 ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്. രണ്ട് ആഴ്ചകളിലായി നാളെ മുതൽ 27 വരെ നീളുന്ന ആമിർ ഖാൻ ഫിലിം ഫെസ്റ്റിവലിൻറെ ഭാഗമായാണ് റീ റിലീസ്. രാജ്യത്തെ പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസ് നടത്തുന്നത്. ആമിർ നായകനായ ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യപ്പെടുന്നത്. സിനിമ കാ ജാദൂഗർ എന്നാണ് ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. ചിത്രങ്ങൾ ചുവടെ;
ദിൽ
ഹം ഹേ രഹീ പ്യാർ കെ
ഗജിനി
ജോ ജീചാ വോഹി സിക്കന്ദർ
സർഫറോഷ്
രാജാ ഹിന്ദുസ്ഥാനി
ഗുലാം
അകേലേ ഹം അകേലേ തും
ഖയാമത്ത് സേ ഖയാമത്ത് തക്
അന്ദാസ് അപ്‍ന അപ്‍ന
പികെ
ധൂം 3
3 ഇഡിയറ്റ്സ്
തലാഷ്
ദംഗൽ
രംഗ് ദേ ബസന്ദി
ലഗാൻ
ദിൽ ചാഹ്താ ഹെ
ഫനാ
താരേ സമീൻ പർ
ലാൽ സിംഗ് ഛദ്ദ
സീക്രട്ട് സൂപ്പർസ്റ്റാർ