തുടർച്ചയായ മദ്യപാനവും പുകവലിയുമെല്ലാമുണ്ടായിരുന്നു, തനിക്കുണ്ടായിരുന്ന ദുഃസ്വഭാവങ്ങളെക്കുറിച്ച് ആമിർ ഖാൻ

നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന ദുഃസ്വഭാവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ. തുടർച്ചയായ മദ്യപാനവും പുകവലിയുമെല്ലാമുണ്ടായിരുന്നുവെന്നാണ് നടൻ പറഞ്ഞത്.

തീവ്രമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് എന്തുകാര്യമാണോ ചെയ്യുന്നത്, അതിൽത്തന്നെ തുടരും. ഇതത്ര നല്ല കാര്യമല്ല. അത് ഞാൻ തിരിച്ചറിയുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അത് നിർത്താൻ സ്വയം പറ്റാറില്ല എന്നും ആമിർ പറഞ്ഞു.

അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാതെ തിരിച്ചുവരണമെന്ന് നാനാ പടേക്കർ ആവശ്യപ്പെട്ടപ്പോൾ വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നതായും എന്നാൽ മൂന്നുവർഷത്തിൽ ഒരു സിനിമ ചെയ്യണമെന്നാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ആമിർ ഖാൻ പറഞ്ഞു.

അതേസമയം, സിതാരേ സമീൻ പർ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം. 2007-ൽ പുറത്തിറങ്ങിയ താരേ സമീൻ പർ-ന്റെ രണ്ടാം ഭാ​ഗമാണിത്. ഇതിന് പുറമേ സണ്ണി ഡിയോൾ നായകനാവുന്ന ലാഹോർ 1947 എന്ന ചിത്രം നിർമിക്കുന്നുമുണ്ട് ആമിർ. 2022-ൽ പുറത്തെത്തിയ ലാൽ സിം​ഗ് ഛദ്ദയാണ് ഒടുവിൽ പുറത്തെത്തിയത്.

Vijayasree Vijayasree :