മുസ്ലീമായതിനാല്‍ നമസ്‌തേ എന്ന് കൈകൂപ്പി പറയുന്ന രീതി ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു, നമസ്‌തേയുടെ ശക്തി എനിക്ക് മനസ്സിലായത് അവിടെ വച്ച്; ആമിര്‍ ഖാന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞയാഴ്ച ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായി എത്തിയത് ആമിര്‍ ഖാന്‍ ആയിരുന്നു. ഇതില്‍ അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തില്‍ ‘ദംഗല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താന്‍ കൈകൂപ്പി’നമസ്‌തേ’പറയുന്നതിന്റെ ശക്തി മനസിലാക്കിയത് എന്നാണ് ആമിര്‍ പറയുന്നത്. പഞ്ചാബിലെ ജനങ്ങളുടെ വിനയത്തെയും സഹകരണ മനോഭാവത്തെയും ആമിര്‍ പ്രശസംസിച്ചു.

ഞങ്ങള്‍ പഞ്ചാബിലാണ്’രംഗ് ദേ ബസന്തി’യുടെ ഷൂട്ടിംഗ് നടത്തിയത്. അവിടെയുള്ള ആളുകളെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. പഞ്ചാബി സംസ്‌കാരം മനോഹരമായിരുന്നു. ആളുകള്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ‘ദംഗല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനും പഞ്ചാബില്‍ പോയി. അത് ഒരു ചെറിയ ഗ്രാമമായിരുന്നു ഷൂട്ടിംഗ് സ്ഥലം.

ഞാന്‍ പുലര്‍ച്ചെ അഞ്ചോ ആറോ മണിക്ക് അവിടെ എത്തുമ്പോള്‍ ഗ്രമത്തില്‍ കാര്‍ പ്രവേശിക്കുമ്പോള്‍ തന്നെ ആളുകള്‍ കൂപ്പുകൈകളോടെ എന്നെ സ്വീകരിക്കാന്‍ അവരുടെ വീടിന് പുറത്ത് നില്‍ക്കുന്നത് കാണാം. പഞ്ചാബി രീതിയില്‍ നമസ്‌കാരമായ ‘സത് ശ്രീ അകാല്‍’എന്ന് അവര്‍ പറയും.

അവര്‍ എന്നെ ഒരിക്കലും ശല്യപ്പെടുത്തിയില്ല, എന്റെ കാര്‍ നിര്‍ത്തിയില്ല, ഞാന്‍ മടങ്ങിവരുമ്പോള്‍ അവര്‍ വീണ്ടും അവരുടെ വീടിന് പുറത്ത് നില്‍ക്കുകയും ‘ഗുഡ് നൈറ്റ്’ ആശംസിക്കുകയും ചെയ്യുമായിരുന്നു.

മുസ്ലീമായതിനാല്‍ നമസ്‌തേ എന്ന് കൈകൂപ്പി പറയുന്ന രീതി ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു. ഞാന്‍ കൈ ഉയര്‍ത്തി തല കുനിക്കുന്നത് രീതിയിലാണ് അഭിവാദ്യം ചെയ്തിരുന്നു.പഞ്ചാബിലെ ആ അനുഭവം ‘നമസ്‌തേ’യുടെ ശക്തി എനിക്ക് മനസ്സിലായി. ഇത് വളരെ മനോഹരമായ ഒരു വികാരമാണെന്നും ആമിര്‍ പറഞ്ഞു.

കപില്‍ ശര്‍മ്മയുടെ ഷോയില്‍ ആദ്യമായാണ് ആമിര്‍ ഖാന്‍ എത്തുന്നത്. എപ്പിസോഡിനിടെ താരം തന്റെ അഭിനയ ജീവിതത്തിലെ നിരവധി സംഭവങ്ങള്‍ പങ്കുവെച്ചു. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ഒരോ ആഴ്ചയും ഒരോ എപ്പിസോഡ് എന്ന നിലയിലാണ്. ഡിയോള്‍ സഹോദരന്‍മാരായ സണ്ണിയും ബോബിയും ആയിരിക്കും ഷോയിലെ അടുത്ത അതിഥികള്‍.

Vijayasree Vijayasree :